തമിഴ് ജനതയ്ക്ക് മോദിയുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല: എംകെ സ്റ്റാലിൻ
അഡ്മിൻ
തൂത്തുക്കുടി ജില്ലയിൽ നടത്തിയ വീഡിയോ കോൺഫറൻസ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. റിപ്പബ്ലിക് ദിനാഘോഷത്തിന് സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള തമിഴ്നാടിന്റെ ടാബ്ലോ ആരാണ് നിരസിച്ചത്? - മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു.
ബിജെപിക്ക് തമിഴ്നാട് ഭരിക്കാൻ കഴിയില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിന് മറുപടി പറയവെ, തമിഴർക്ക് ദേശീയ വികാരമുണ്ടെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ തമിഴ്നാട് ആദരിച്ചുവെന്നും മോദി പറഞ്ഞിരുന്നു.
മോദിയ്ക്ക് മറുപടി എന്നോണം പ്രതികരിച്ച സ്റ്റാലിൻ, ബിജെപിക്കെതിരായ വിമർശനങ്ങളെ രാഷ്ട്രത്തിനെതിരായ വിമർശനമായാണ് പ്രധാനമന്ത്രി കാണുന്നത്. “എങ്ങനെയാണ് തമിഴ്നാട്ടിലെ ടാബ്ലോ മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴ്ന്നത്? പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളിൽ മഹാകവി ഭാരതിയാരുടെ കവിതകൾ ഉദ്ധരിക്കുമ്പോൾ, ഭാരതിയാർ ചിത്രീകരിച്ച തമിഴ്നാടിന്റെ ടാബ്ലോ അനുവദിക്കുന്നതിൽ എന്താണ് പ്രശ്നം? സ്റ്റാലിൻ ചോദ്യം ചെയ്തു.
രാഷ്ട്ര നേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ആദരിക്കുന്നതിൽ നിന്ന് തമിഴ്നാട് ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, തമിഴരുടെ ദേശസ്നേഹം മോദി സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു. "ഞങ്ങൾ അതിനെ സംരക്ഷിക്കാൻ പോരാടുകയാണ്." "ബിജെപി ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവും തമിഴ് വിരുദ്ധവുമായി തുടരുന്നു'- രാജ്യത്തിന്റെ വൈവിധ്യത്തെ പലതരം പൂക്കൾ അടങ്ങിയ പൂച്ചെണ്ടിനോട് താരതമ്യപ്പെടുത്തിയ സ്റ്റാലിൻ പറഞ്ഞു.