യുപി കേരളമായാല്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ആരും കൊല്ലപ്പെടില്ല; യോഗിക്ക് പിണറായിയുടെ മറുപടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധിക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.'യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ജനങ്ങള്‍ ആസ്വദിക്കും. ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള ഒരു സമൂഹമുണ്ടാകും. യുപിയിലെ ജനങ്ങള്‍ ഇതാണ് ആഗ്രഹിക്കുന്നത്,' പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി തോറ്റാല്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തര്‍പ്രദേശെന്നാണ് യോഗിയുടെ പരാമര്‍ശം. വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി പറഞ്ഞു.ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമര്‍ശം

11-Feb-2022