സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

നയതന്ത്ര സ്വര്‍ണക്കടത്തിലെ പ്രധാന പ്രതി സ്വപ്നാ സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിക്ക് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എം.ശിവശങ്കര്‍, കെ എസ് ടി ഐ എല്‍ മുന്‍ എം ഡി ജയശങ്കര്‍ പ്രസാദ്, െ്രെപസ് വാട്ടര്‍ കൂപ്പര്‍ എന്നിവരില്‍ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ.

ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്.

11-Feb-2022