ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത അതിന്റെ മാരകമായ രൂപത്തിലെത്തിയിരിക്കുന്നു: നോം ചോംസ്‌കി

ഇന്ത്യയില്‍ ഇപ്പോൾ മുസ്ലിം വിരുദ്ധത ഏറ്റവും മാരകമായ രൂപത്തിലെത്തിയിരിക്കുന്നുവെന്ന് പ്രശസ്ത ചിന്തകന്‍ നോം ചോംസ്‌കി. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റുകയാണെന്നും അദ്ദേഹം അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ വിമര്‍ശനം ഉന്നയിച്ചു.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയിലും ശക്തിപ്രാപിക്കുകയാണ്. വര്‍ഗ്ഗീയതയുടെ ഏറ്റവും മോശമായ അവസ്ഥയാണ് ഇന്ത്യയിലുള്ളത്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഇതില്‍ പങ്കുണ്ട്. മതേതര സ്വഭാവത്തെ പ്രത്യേക ഇടപെടല്‍ നടക്കുന്നു. 250 മില്യണ്‍ മുസ്ലിങ്ങളെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷമാക്കി മാറ്റുകയാണ്.

 

12-Feb-2022