യുപിയിൽ കോൺഗ്രസിന് പ്രാധാന്യമില്ല; മത്സരങ്ങൾ പൂർണമായും സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിൽ
അഡ്മിൻ
വയിലും ഉത്തരാഖണ്ഡിലും നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലും ഉത്തരാഖണ്ഡിൽ 70 സീറ്റുകളുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് നാളെ. ഇവിടെ 9 ജില്ലകളിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഇന്നലെ പരസ്യപ്രചാരണം അവസാനിപ്പിച്ചിടത്ത് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്.
ഗോവയും ഉത്തരാഖണ്ഡും ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി ‘ഇരട്ട എൻജിൻ’ സർക്കാരിന് വോട്ട് ചോദിക്കുന്നത്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) വിലക്കയറ്റവും കർഷക പ്രശ്‌നങ്ങളും ഉന്നയിക്കുന്നുണ്ട്.
പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധൂമി രംഗത്തെത്തി. അതേസമയം, യുപിയിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് പ്രാധാന്യമില്ലെന്നാണ് വിലയിരുത്തലുകൾ. മത്സരങ്ങൾ പൂർണമായും സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിലാണെന്നാണ് റിപ്പോർട്ടുകൾ.
ഗോവയിൽ ബിജെപിയ്ക്ക് വെല്ലുവിളിയുമായി ആം ആദ്മിയും കോൺഗ്രസും രംഗത്തുണ്ട്. അതേസമയം ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും മാത്രമാണ് മത്സരരംഗത്ത്. സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം മാർച്ച് പത്തിനാണ്.