പഞ്ചാബിൽ എത്തുന്ന മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
അഡ്മിൻ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പഞ്ചാബില്‍ എത്തും.ഈ സമയം മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച(എസ്കെഎം)യുടെ കീഴിലുള്ള 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരി 14ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താന്‍കോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
മോദിയുടെ സമ്മേളനസ്ഥലത്തേക്കുള്ള റോഡുകളില്‍ പ്രതിഷേധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും നേതാക്കള്‍ പറഞ്ഞു. ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് ഇന്ന് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഫിറോസ്പുരില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് 20 മിനിറ്റോളം മേല്‍പാലത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രിക്കു റാലി റദ്ദാക്കി ഡല്‍ഹിയിലേക്കു മടങ്ങേണ്ടിവന്നു.