കേരളത്തിൽ വർക്ക് ഫ്രം ഹോം പിൻവലിച്ചു; സർക്കാർ ഉത്തരവിറങ്ങി

കേരളത്തിൽ വർക്ക് ഫ്രം ഹോം പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗം ജീവനക്കാർക്ക് നൽകിയിരുന്ന ഇളവുകളാണ് പിൻവലിച്ചത്.

ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്നാം തരംഗം വ്യാപകമായ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കായിരുന്നു വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്. സംസ്ഥനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് സംസ്ഥാനത്ത് രേഖപ്പടുത്തിയത്. മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ 49 ശതമാനം വരെയായി ഉയർന്ന ടിപിആർ കഴിഞ്ഞ ഒരാഴ്ചയായി 20ൽ താഴെയാണ്. അരലക്ഷം വരെയെത്തിയ പ്രതിദിന രോഗികളുടെ എണ്ണവും നിലവിൽ 10,000ന് അടുത്താണ്.

16-Feb-2022