ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതർ: പി ശ്രീരാമകൃഷ്ണന്‍
അഡ്മിൻ
റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം.സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം.
അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള പൗരന്മാര്‍ രാജ്യത്തേക്ക് മടങ്ങണെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ രംഗത്തു മാത്രം 2500 ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ പഠനം നടത്തുന്നത്. ഇപ്പോള്‍ സുരക്ഷിതരാണെന്നും, ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നത്.