ആറ്റുകാല്‍ പൊങ്കാല ഇന്ന്; ആര്‍ടിപിസിആര്‍ കരുതണം

ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകർന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഇത്തവണ പൊങ്കാല തര്‍പ്പണം. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20നു പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.

പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.

17-Feb-2022