സംസ്ഥാനത്ത് പാഴ് വസ്തു ശേഖരണം ശക്തിപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയാൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ക്ലീൻ കേരള കമ്പനിയുടെ പിന്തുണയോടെ ആകും ഈ പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പുനരുപയോഗ യോഗ്യമായ പാഴ് വസ്തുക്കളും നിഷ്ക്രിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് 813 തദ്ദേശസ്ഥാപനങ്ങളുമായി കരാറിലെത്തി.
തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിച്ച പാഴ് വസ്തുക്കൾ മൂല്യം കണക്കാക്കി തരം തിരിക്കുന്നതിന് ഹരിത കർമ്മ സേനയ്ക്ക് പരിശീലനം നൽകിയതിലൂടെ 3502പാഴ് വസ്തുക്കൾ ശേഖരിക്കുകയും രണ്ടുകോടി രൂപ പ്രതിഫലമായി നൽകുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന നിഷ്ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ജിപിഎസ് ഘടിപ്പിച്ച വാഹനം വഴി മാത്രമായിരിക്കും. കഴിഞ്ഞ രണ്ടു മാസങ്ങളിൽ 1627 നിഷ്ക്രിയ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തതെന്നും മന്ത്രി അറിയിച്ചു.
റോഡ് നിർമ്മാണത്തിൽ പൊടിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്ന രീതി വർദ്ധിച്ചു. 2508 പ്ലാസ്റ്റിക് മാലിന്യം 4567 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് വിനിയോഗിച്ചുവെന്ന് മന്ത്രി അറിയിച്ചു. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർഗോഡ് പടന്ന ക്യാമ്പസിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.