ആർഎസ് എസ് ആക്രമണത്തിൽ ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു
അഡ്മിൻ
കണ്ണൂര്‍ തലശ്ശേരി ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊ്ല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് വീടിന് സമീപമാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പറയുന്നു. നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയി. ബഹളം കേട്ടെത്തിയ ബന്ധുക്കളുടെയും അയല്‍വാസികളുടെയും മുമ്പിലായിരുന്നു അരുംകൊല. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.