കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ തുർക്കിയിൽ പ്രതിഷേധംജാ
അഡ്മിൻ
ഹിജാബ് വിഷയത്തിൽ കർണാടകയിലെ മുസ്ലീം പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുർക്കി ജനത ഇസ്താംബൂളിൽ പ്രതിഷേധ പ്രകടനം നടത്തി.ശനിയാഴ്ച ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഫ്രീ തോട്ട് ആൻഡ് എജ്യുക്കേഷണൽ റൈറ്റ്സ് സൊസൈറ്റി (ഓസ്ഗുർഡർ), അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോളിഡാരിറ്റി ഫോർ ദി ഒപ്രെസ്ഡ് (മസ്ലംദർ) എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്ത്യയുടെ മുസ്ലീം വിരുദ്ധ പ്രവണതകളുടെയും ഇന്ത്യൻ ദേശീയതയുടെയും ഭാഗമാണ് രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് ഫ്രീ തോട് ആന്റ് എഡ്യൂക്കേഷണൽ റൈറ്റ്സ് സൊസൈറ്റി ചെയർമാൻ കായാ റിദ്വാൻ പറഞ്ഞു. 20 കോടി മുസ്ലീങ്ങളെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു മതത്തിലും പെട്ടവരുടെ വസ്ത്രങ്ങൾ നിരോധിക്കുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകനുമായ ഗുൽഡൻ സോൺമെസ്ഊന്നിപ്പറഞ്ഞു.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ കോളേജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം വിദ്യാർത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഹിജാബ് ധരിക്കാന്‍ തെരഞ്ഞെടുക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മോഡലായ ബെല്ല ഹദീദും രംഗത്തുവന്നിരുന്നു. കുവൈത്ത് പാര്‍ലമെന്റിലും കര്‍ണാടകയിലെ ഹിജാബ് നിരോധനം ചര്‍ച്ചയായിരുന്നു.