രാമനാട്ടുകര-കരിപ്പൂര്‍ റോഡ് വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് വിമാനത്താവളത്തിലേക്കുളള ഗതാഗത കുരുക്കിന് പരിഹാരമായി റോഡ് വികസിപ്പിക്കുമെന്ന് പൊതതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാമനാട്ടുകര മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെയുളള റോഡാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനുളള ഡിപിആര്‍ തയ്യാറാക്കുന്നതിനായി 33.70 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റോഡ് വികസനം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ഈ പ്രശ്‌നം പരിഹാരത്തിനായി വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നു. റോഡ് വികസനത്തോട് കൂടി നാട് നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

22-Feb-2022