സിൽവർലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധം: മുഖ്യമന്ത്രി
അഡ്മിൻ
സിൽവർലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പാതയുടെ നിര്‍മ്മാണം. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ പഠനം നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായി പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. സർക്കാർ പദ്ധതിയെ കുറിച്ച് ഒന്നും മറച്ചുവെച്ചിട്ടില്ല. എല്ലാം നിയമസഭാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നിലവിലെ റെയിൽപാതകൾ നവീകരിച്ച് വേഗത കൂട്ടൽ അപ്രായോഗികമാണ്. നാടിന് വേഗതയിൽ പോകാൻ കഴിയണം. അതിന് സിൽവർലൈനെക്കാൾ മെച്ചപ്പെട്ട ഒന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
അതേപോലെതന്നെ, യുപിയിലെ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് മുൻപ് കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് രാഷ്ട്രീയമായി ശരിയല്ലാത്ത വർത്തനമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. യുപിയിലെ മറ്റ് നേതാക്കൾ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നേട്ടം യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.