ഹരിദാസിനെ വധിക്കാൻ ഒരാഴ്ച മുമ്പ് പദ്ധതിയിട്ടെന്ന് പ്രതികളുടെ കുറ്റസമ്മതം

തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരാഴ്ച മുമ്പ് തന്നെ ഹരിദാസിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. നേരത്തെയും ഹരിദാസിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തുകയും ചെയ്തു.

നിജില്‍ ദാസിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച മുമ്പുള്ള നീക്കം നടന്നതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തി. കൊലപാതകത്തിന് തൊട്ടുമുമ്പ് ബിജെപി നേതാവ് ലിജേഷ് ഫോണില്‍ വിളിച്ച പോലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. സുരേഷ് കോള്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

24-Feb-2022