ഉക്രൈന്റെ സഹായത്തിനായി സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ
അഡ്മിൻ
സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ ഉക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല.പ്രശ്‌ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാൽ ഉക്രൈനെ പിന്തുണയ്ക്കുന്നതിൽ നാറ്റോയിലെ അംഗ രാജ്യങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.
നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ചുരുക്കമാണ് നാറ്റോ. 1949ൽ രൂപംകൊടുത്ത സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങള്‍. അംഗരാജ്യങ്ങളിൽ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.
ഇതിനിടെ റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി.വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്ളാദിമർ സെലന്‍സ്‌കി വ്യക്തമാക്കി.
ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. റഷ്യക്കാർ എന്നും സുഹൃത്തുക്കൾ ആണെന്നും അദ്ദേഹം റഷ്യൻ ഭാഷയിൽ പ്രതികരിച്ചു.