ബിജെപിയും കോണ്‍ഗ്രസും കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാന്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാന്‍ ഇരുകൂട്ടരും ശ്രമിക്കുകയാണ്. കൊലപാതകങ്ങള്‍ നടത്തി ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മികച്ച കലക്ടർമാർക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഈ പ്രസ്ഥാവനകൾ നടത്തിയത്.

ഉശിരരായ പാര്‍ട്ടി പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് കൊല്ലാനായേക്കാം. എന്നാല്‍ സിപിഎമ്മിനെ തോല്‍പിക്കാനാവില്ല. എല്‍ഡിഎഫിന്റെ ജനപ്രീതിയും പ്രസക്തിയും വര്‍ദ്ധിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

25-Feb-2022