ഗാന്ധിയെ കൊന്നവരെ എ കെ ആന്റണി കൂടെകൂട്ടുന്നു

ചെങ്ങന്നൂര്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ആര്‍ എസ് എസിന്റെ വോട്ട് വേണമെന്ന് പറഞ്ഞ എ കെ ആന്റണി നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മുളക്കുഴയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന സംഘടനയാണ് ആര്‍ എസ് എസ്. അവര്‍ അങ്ങനെയല്ല എന്ന് പറഞ്ഞാലും ഗോഡ്‌സേയുടെ സഹോദരന്‍ കാര്യങ്ങളെല്ലാം വെടിപ്പായി പറഞ്ഞിട്ടുണ്ട്. ഗാന്ധിയെ കൊല ചെയ്തവരെ കൂടെക്കൂട്ടാന്‍ മടിക്കാത്ത എ കെ ആന്റണി, രാജ്യത്തിന്റെ മതസൗഹാര്‍ദത്തെയും ജനാധിപത്യത്തെയും ഒറ്റുകൊടുക്കുകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  

25-May-2018