ഉക്രൈനിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യം തുടങ്ങി

ഉക്രൈനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കി ഇന്ത്യ. കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് ഇന്ന് അയക്കും. പോളണ്ട്, റുമേനിയ രാജ്യങ്ങളിലൂടെയാണ് നിലവില്‍ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുന്നത്.

ഇന്നലെ തിരിച്ച ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഉച്ചയോടെ രാജ്യത്തെത്തും. ഇതില്‍ 17 മലയാളി വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 470ല്‍ അധികം ഇന്ത്യക്കാര്‍ യുക്രൈന്‍ അതിര്‍ത്തി കടന്നതായി എംബസി അറിയിച്ചിരുന്നു.

അമ്പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് ആദ്യ സംഘം റുമേനിയയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്.
ചെര്‍നിവറ്റ്സിയില്‍ നിന്ന് യാത്ര തിരിച്ച സംഘം റുമേനിയയില്‍ എത്തിയവരെ കാത്ത് എയര്‍ ഇന്ത്യ വിമാനം സജ്ജമായിരുന്നു. ഇവര്‍ ഡല്‍ഹിയിലേക്ക് എത്തും. രക്ഷാദൗത്യത്തിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.

26-Feb-2022