കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്
അഡ്മിൻ
കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് ഭരിക്കുന്ന മുഴപ്പിലങ്ങാട് പബ്ലിക് സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.
യു ഡി എഫ് ഭരണ കാലത്ത് 2012 ലാണ് സൊസൈറ്റി രൂപീകരിച്ചത്. ഒന്നേകാൽ കോടി രൂപയിലധികം നിക്ഷേപമായി സ്വീകരിച്ചു. കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളുമാണ് നിക്ഷേപകരിൽ ഏറെയും. നിക്ഷേപ തുക പിൻപലിക്കാൻ എത്തുത്തവരെ പ്രസിഡണ്ടും സെക്രട്ടറിയും ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ സമീപിച്ചെങ്കിലും കയ്യൊഴിയുകയായിരുന്നുവെന്നും നിക്ഷേപകർ പറയുന്നു.
അടുത്ത ദിവസങ്ങളിലായി നിക്ഷേപകരിൽ ചിലർ സംഘത്തിൽ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകർ പോലീസിൽ പരാതി നൽകി. സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച 30 ലക്ഷം നിക്ഷേപിച്ചയാൾ ഉൾപ്പെടെ നാല് പേരാണ് എടക്കാട് പോലീസിൽ പരാതി നൽകിയത്.