ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി
അഡ്മിൻ
റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 25 മലയാളികളടക്കം 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ബെറ്റ്സി, ജ്യോതിലക്ഷ്മി, അശ്വതി, ആദിത്യ, അഞ്ചല മരിയ, മേഘ്ന, ഗ്രീഷ്മ റെയ്ചല്‍, ലക്ഷ്മി പുഴിക്കുന്നം, അക്ഷര രഞ്ജിത്, ഡെലീന, കാര്‍ത്തിക വിനോദ് കുമാര്‍ എന്നങ്ങനെ 11 വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തും.
ഉക്രൈനില്‍ കുടുങ്ങിയ 250 ഇന്ത്യൻ പൗരന്മാരുമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുള്ള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. ഉക്രൈൻ വ്യോമാതിർത്തി അടച്ചതോടെയാണ് ബുക്കാറെസ്റ്റ്, ബുഡപാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്.
ഉക്രൈനിലുള്ള പൗരന്മാരെ നാട്ടെലെത്തിക്കാനുള്ള രാക്ഷാദൗത്യം ഇന്നലെയാണ് ഇന്ത്യ ആരംഭിച്ചത്. ബുക്കാറെസ്റ്റിൽനിന്ന് 19 മലയാളികൾ ഉൾപ്പെടെ 219 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഇന്നലെ ഉച്ചയോടെ മുംബൈയിലെത്തിയിരുന്നു.