ഉക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു: മുഖ്യമന്ത്രി
അഡ്മിൻ
ഉക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “പ്രത്യേക ട്രെയിൻ സർവ്വീസ് യുക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകളും സ്വീകരിക്കണം,” മുഖ്യമന്ത്രി വ്യക്തമാക്കി.
യുക്രൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ നാട്ടിലുള്ള ബന്ധുക്കള്‍ക്കും രക്ഷാദൗത്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിയാനുള്ള ഫോണ്‍ നമ്പരുകളും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.