ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്

ചെങ്ങന്നൂര്‍ : ത്രികോണ പോരിന്റെ എല്ലാ ആവേശവും വോട്ടര്‍മാര്‍ ഏറ്റെടുത്തതോടെ ചെങ്ങന്നൂരില്‍ കനത്ത പോളിങ്. ആറ് മണി വരെയുള്ള കണക്ക് പ്രകാരം 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ സ്ത്രീകള്‍ കൂട്ടമായി വോട്ട് ചെയ്യാന്‍ എത്തി.

രാവിലെ മുതല്‍ മണ്ഡലത്തില്‍ എമ്പാടും മഴയായിരുന്നു. രാവിലെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ വോട്ടില്ലാത്ത ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ എത്തിയ വോട്ടര്‍മാര്‍ നേരിട്ട് കാണാനെത്തി.

28-May-2018