ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതല: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽ നിന്ന് മോശമായ അനുഭവം നേരിട്ട കോഴിക്കോട് സ്വദേശിനിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സി.എം.ഡി. യോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വച്ചായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്.

 

06-Mar-2022