ദുരഭിമാന കൊല പ്രധാന പ്രതികള്‍ പിടിയില്‍
അഡ്മിൻ
കോട്ടയം : കെവിന് പി ജോസഫ് കൊലപാതകത്തില്‍ പ്രധാന പ്രതികള്‍ പൊലീസ് പിടിയിലായി. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ, പിതാവ് ചാക്കോ ജോണ്‍ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും മടങ്ങിവരവെ കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്.
കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.നേരത്തെ, കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കായി പൊലീസ് തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവുമാണെന്നു കാട്ടി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഉച്ചയ്ക്കു 2.15നു രണ്ടു പേരും ഓട്ടോറിക്ഷയിലെത്തി കരിക്കോട്ടക്കരി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക–കേരള അതിര്‍ത്തിയിലുള്ള പൊലീസ് സ്റ്റേഷനാണ് കരിക്കോട്ടക്കരി. കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവുമാണെന്നു കാട്ടി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇതിനിടെ, നീനുവിന്റെ മാതാപിതാക്കളെ തേടി പൊലീസ് പിറവന്തൂരിലുമെത്തി. ഇവര്‍ ബന്ധുവീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ചാക്കോയുടെ ബന്ധുവിന്റെ വീടാണിത്. ഒറ്റക്കലിലെ വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വീട്ടില്‍ ആരുമില്ലായിരുന്നു. അതിനിടെയാണ് ഇവര്‍ കണ്ണൂരില്‍നിന്ന് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം അഞ്ചായി. കേസിലാകെ 14 പ്രതികളാണുള്ളതെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്ന നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കുപുറമെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്.
നീനുവിന്റെ ബന്ധുക്കളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹ്നയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കരിക്കോട്ടക്കരിയില്‍ നിന്നും പിടിയിലായ രണ്ട് പ്രതികളെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യത്തിനായി അവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രത്യേക അന്വേഷണസംഘം ഇരുവരെയുംപിടികൂടിയത്.
29-May-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ