തെരഞ്ഞെടുപ്പ് അവസാനിച്ചാൽ ഇന്ത്യയില്‍ പെട്രോള്‍ വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്
അഡ്മിൻ
അന്താരാഷ്‌ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബാരലിന് 130 ഡോളര്‍ കടന്നിരിക്കുകയാണ്. 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് ക്രൂഡ് ഓയില്‍ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ വില വര്‍ധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 22 രൂപ വരെ പെട്രോളിന് വില ഉയര്‍ന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
ഇപ്പോള്‍ ബാരലിന് 100 രൂപ നല്‍കിയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിക്കുന്നത്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇന്ധന വില ഉയരാന്‍ കാരണമായത്. റഷ്യ ഉക്രൈയിനില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണ് അമേരിക്ക.
റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ലോകവിപണിയില്‍ അഞ്ച് മില്യണ്‍ ബാരല്‍ ക്ഷാമമുണ്ടാകുമെന്നും ഇത് ബാരലിന് 200 ഡോളറിന് മുകളില്‍ എണ്ണവില എത്താന്‍ കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടപോലെ: പ്രണവിനെ കുറിച്ച് ഭദ്രന്‍ അതേസമയം, ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്രം പെട്രോള്‍ വില കുറച്ചത്. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വീണ്ടും വില വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.