കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക അടിസ്ഥാന വികസനത്തിന് കെ റെയിൽ വളരെ അത്യാവശ്യം
അഡ്മിൻ
കെ റെയിൽ കേരളത്തിൽ എത്രയും വേഗം തന്നെ നടപ്പിലാക്കേണ്ട പദ്ധതിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്. ഹൈ സ്പീഡ് ട്രെയിനാണ് വേണ്ടതെന്നും എതിർക്കുന്നത് മൗഢ്യമാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക അടിസ്ഥാന വികസനത്തിന് കെ റെയിൽ വളരെ അത്യാവശ്യമാണെന്നും റെയിൽവേ കൂടി വികസിച്ചാൽ ഏതൊരു രാജ്യത്തെയും പോലെ ഒരുപാട് വികസനത്തിലൂടെ മുന്നേറാൻ കേരളത്തിനും സാധിക്കുമെന്നും വികസനത്തെ എതിർക്കുക എന്ന പറയുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും ഒന്നായി ഒറ്റകെട്ടായി തന്നെ നിന്നുകൊണ്ട് ഈ പദ്ധതിയെ വിജയിപ്പിക്കണമെന്നും കേരളത്തിലെ മിക്ക ജനവിഭാഗങ്ങളും യാത്രയ്ക്കായി ചിലവഴിക്കുന്ന ധാരാളം സമയം ഈ പദ്ധതി വരുന്നതിലൂടെ ഇല്ലാതാകുമെന്നും പദ്ധതി യാഥാർഥ്യമായാൽ ധാരാളം പേർക്ക് തൊഴിലവസരങ്ങളും, വ്യവസായവും ,ടൂറിസം പദ്ധതികളും വർധിക്കുമെന്നും എ പി അഹമ്മദ് പറഞ്ഞു.