കെവിന്റെ കൊലപാതകം കൂടെ ഉണ്ടായിരുന്നത് സിപിഐ എം പ്രവര്‍ത്തകര്‍
അഡ്മിൻ
കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യാവസാനം തനിക്കും കുടുംബത്തിനും ഒപ്പം നിന്നത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് കൊലചെയ്യപ്പെട്ട കെവിന്റെ പിതാവ് ജോസഫ്. സിപിഎ എം ഏരിയാസെക്രട്ടറി വേണുമാണ് എല്ലാ സഹാങ്ങളുമായി കൂടെയുണ്ടായിരുന്നത്.
കല്യാണത്തിന്റെ സമയത്ത് കെവിനെ സഹായിക്കാനും ഡി വൈ എഫ് ഐ, സിപിഐ എം പ്രവര്‍ത്തകരുണ്ടായിരുന്നു. മകന് കൊലചെയ്യപ്പെട്ടതിന് ശേഷം സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ചില മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യക്കാരും ശ്രമിച്ചത് ജോസഫിനും ബന്ധുക്കള്‍ക്കും ഏറെ വിഷമമുണ്ടാക്കിയിട്ടുണ്ട്.
ചില മാധ്യമ പ്രവര്‍ത്തകര്‍ ഭര്‍ത്താവ് മരിച്ചതറിഞ്ഞ് തളര്‍ന്നുകിടക്കുന്ന നീനുവിനെ തട്ടിയുണര്‍ത്തിയാണ് പ്രതികരണങ്ങള്‍ ആരാഞ്ഞത്. ബന്ധുക്കള്‍ വിലക്കിയിട്ടും വീട്ടിനകത്ത് നുഴഞ്ഞുകയറി നടത്തിയ മാധ്യമ പ്രവര്‍ത്തന രീതി, സകല മര്യാദകളും ലംഘിക്കുന്ന വിധത്തിലുള്ളതായിരുന്നു. മരണവീടായതുകൊണ്ടാണ് പല ബന്ധുക്കളും പൊട്ടിത്തെറിക്കാതിരുന്നത്. കെവിനെ കാണാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കുന്നതിനും പോലീസ് നടപടികള്‍ വേഗത്തിലാക്കാന്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടതും ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാലായിരുന്നു. അത് കെവിന്റെ പിതാവ് ജോസഫ് തുറന്നുപറയുന്നുമുണ്ട്. മാധ്യമങ്ങള്‍ തന്റെ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ പ്രയത്നിക്കുമ്പോള്‍ വേണുഗോപാല്‍ ഉറ്റവരുടെ കണ്ണീരൊപ്പിക്കൊണ്ട് മരണവീട്ടില്‍ തന്നെയാണ്. ഇപ്പോഴും കെവിന്റെ കുടുംബത്തിന് കൈത്താങ്ങായി നില്‍ക്കുന്നത് വേണുഗോപാലും മറ്റ് പ്രവര്‍ത്തകരുമാണ്.
പലപ്പോഴും കെവിന്റെ ബന്ധുക്കള്‍ വളരെ കുറ്റബോധത്തോടുകൂടിയാണ് വേണുവിനെയും കൂട്ടരെയും അഭിമുഖീകരിക്കുന്നത്. സഹായിക്കാന്‍ വന്നിട്ട് മാധ്യമങ്ങളുടെ നിരന്തരമായുള്ള അപമാനിക്കലിന് പാത്രീഭവിക്കുന്നതില് ബന്ധുക്കള്‍ക്ക് വളരെയേറെ ഖേദമുണ്ട്.