ഐസില്‍ ഉറഞ്ഞുപോയ അര്‍ജന്‍ന്റീന, സമനില വഴങ്ങി
അഡ്മിൻ
റഷ്യ : ഐസ്ലന്റിന്റെ മഞ്ഞിലുറഞ്ഞ് അര്‍ജന്റീന. കന്നിയങ്കത്തില്‍ തന്നെ കരുത്തരായ അര്‍ജന്റീനയെ തളക്കാന്‍ ഐസ്ലന്റിന് സാധിച്ചു. ലോകം ഉറ്റുനോക്കിയ മത്സരത്തില്‍ അര്‍ജന്റീനന്‍ ആരാധകരെ നിരാശപ്പെടുത്തിയാണ് കളി സമനിലയില്‍ അവസാനിച്ചത്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിക്ക് ഫ്രീകിക്കും ഗോളാക്കാന്‍ കഴിയാത്തത് അര്‍ജന്റീനയെ സമനിലയില്‍ ഒതുക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന ഐസ്ലന്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സമനിലയില്‍ ഒതുങ്ങിയത് പിന്നീട് ഗോളിലേക്ക് നീങ്ങിയില്ല. അര്‍ജന്റീനയ്ക്ക് വേണ്ടി അഗ്യൂറോ ഒരു ഗോളടിച്ചപ്പോള്‍ തിരിച്ചടിച്ച് ഐസ്ലാന്റ് താരം ഫിന്ബോഗ്സണ് സമനിലയിലെത്തിച്ചു.
19ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തതെങ്കിലും 23ാം മിനിറ്റില്‍ ഐസ്ലന്ഡ് സമനില പിടിച്ചു. ഐസ്ലന്ഡിന് ഇത് ലോകകപ്പിലെ ആദ്യ ഗോളാണ്. അര്‍ജന്റീനയെ പിടിച്ചുകെട്ടിയത് ഫിഫ റാങ്കിങ്ങില്‍ 22ാം സ്ഥാനം മാത്രമുള്ള രാജ്യം. മല്‍സരത്തിന്റെ 64ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി സൂപ്പര്‍താരം ലയണല്‍ മെസ്സി പാഴാക്കി. ബോക്സിനുള്ളില്‍ മെസ്സിയെ ഐസ്ലന്ഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. മെസ്സിയെടുത്ത പെനല്‍റ്റി കിക്ക് ഐസ്ലന്ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്സന്‍ തടുത്തിട്ടു.
സി ഗ്രൂപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡെന്മാര്ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണു തോല്‍പ്പിച്ചത്. മോറോഡോവിയ അരീനയില്‍ നടന്ന മത്സരത്തില്‍ യുറേ യൂസഫ് പോള്സണിലൂടെയാണു ഡെന്മാര്ക്ക് മുന്നിലെത്തിയത്. മത്സരം ഒരു മണിക്കൂറാകാന്‍ ഒരു മിനിട്ട് ശേഷിക്കേയായിരുന്നു ഗോള്‍. ക്രിസ്റ്റിയന്‍ ചൂവ പെനാല്‍റ്റി പാഴാക്കിയതു പെറുവിനു തിരിച്ചടിയായി. യുറേ പോള്‍സണ്‍ ചുവയെ ബോക്സില്‍ ഫൗള്‍ ചെയ്തതിനാണു പെനാല്‍റ്റി ലഭിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറിയിലൂടെയാണു പെനാല്‍റ്റി തീരുമാനമായത്. ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മെയ്ക്കലിനെ കീഴടക്കാനുള്ള അമിത വൃഗ്രതയില്‍ ചുവയുടെ സ്പോട്ട് കിക്ക് ബാറിനു മുകളിലൂടെ പറന്നു. മത്സരത്തിന്റെ 58 ശതമാനം സമയത്തും പന്ത് ഡാനിഷ് താരങ്ങളുടെ പക്ഷത്തായിരുന്നു. ഡിഫന്‍ഡര്‍ വില്യം ക്വിസ്റ്റിനു പരുക്കേറ്റു പുറത്തു പോകേണ്ടി വന്നതു ഡെന്മാര്ക്കിന് ആശങ്കയുണ്ടാക്കി. ഇരുടീമുകളും 2016 മുതല്‍ 15 മത്സരങ്ങളുടെ അപരാജിത റെക്കോഡുമായാണു മോറോഡോവിയയില് ഏറ്റുമുട്ടിയത്. 1982 നു ശേഷം ആദ്യമായി ലോകകപ്പില്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു പെറു.
ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം. നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ഗോളുമാണ് (72) ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഡി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി. മല്‍സരത്തിന്റെ ഗതിക്ക് അനുകൂലമായി 32–ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. നൈജീരിയന്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ കയറുകയായിരുന്നു. 72–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യ ലീഡുയര്‍ത്തി. ബോക്സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്.
മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് കീഴടക്കി പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെ വിധിയെഴുതിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് വിജയം. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം അമ്പത്തിരണ്ടാം മിനിറ്റില്‍ ഗ്രീസ്മന്റെ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. വീഡിയോയുടെ സഹായത്തോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഏറെ വൈകിയില്ല അറുപത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തന്നെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ജെഡിനാക്കിന്റേതായിരുന്നു ഷോട്ട്. എണ്‍പത്തിയൊന്നാം മിനിറ്റില്‍ പോള്‍ പോഗ്ബ സമര്‍ഥമായി ഒരു ലോബ് വലയിലെത്തിച്ച് ലീഡ് നേടിയതോടെ ഫ്രാന്‍സ് വിജയം ഉറപ്പിക്കുകയായിരുന്നു. ശക്തരായ ഫ്രാന്‍സിനോട് മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പം പൊരുതിയാണ് ഓസ്ട്രേലിയ കീഴടങ്ങിയത്. ജയത്തോടെ നിര്‍ണായകമായ മൂന്ന് പോയന്റുമായി ഫ്രാന്‍സ് ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവും ഡെന്മാര്ക്കുമാണ് ഇനിയുള്ള മത്സരത്തില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍
17-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ