വെന്നിക്കൊടിയുയര്‍ത്തി ഇംഗ്ലണ്ടിന്റെ പടയോട്ടം
അഡ്മിൻ
റഷ്യ : ഫിഫാ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ സ്വീഡന് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളിന് പാനമയെ പൂട്ടിയിട്ടു. സ്വീഡന്റെ നായകന് ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റിന്റെ പെനാല്‍റ്റിയിലൂടെയാണ് സ്വീഡന് മുന്നിലെത്തിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് മത്സരത്തിനായെത്തിയ സ്വീഡന് ഏതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്പിച്ചപ്പോള് ഏഷ്യന്‍ സ്വപ്നമായ കൊറിയ തലയുയര്‍ത്തി തന്നെയാണ് ഗ്രൗണ്ട് വിട്ടത്.
പനാമ കളിച്ചപ്പോള്‍ കന്നിക്കാരുടെ പരിഭ്രമമൊന്നുമില്ലായിരുന്നു. അവര്‍ ഒന്നാം പകുതിയില്‍ ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ തടുത്തുനിര്‍ത്തി. ഗോള്‍ കീപ്പര്‍ ജാമി പെനെഡോയുടെ മിന്നുന്ന സേവുകളും പാനമ വലയില്‍നിന്നു പന്തിനെ അകറ്റി. 47 ാം മിനിട്ടിലാണു പാനമയുടെ ചെറുത്തു നില്പ്പുകള് നിഷ്പ്രഭമാക്കിയ ഗോളെത്തിയത്. പ്രതിരോധക്കാരെ ആശയക്കുഴപ്പത്തിലാക്കിയ തന്ത്രപരമായ മുന്നേറ്റത്തിലൂടെയാണു മെര്‍ട്ടന്‍സ് ഗോളടിച്ചത്. ആറു മിനിട്ടിന്റെ ഇടവേളകളിലായിരുന്നു (65, 75) ലുക്കാക്കുവിന്റെ ഗോളുകള്‍. പരുക്കിന്റെ പിടിയിലായിരുന്ന പ്രമുഖ താരം വിന്‍സന്റ് കോംപാനിയില്ലാതെയാണു ബെല്‍ജിയം ഇറങ്ങിയത്. ഈഡന് ഹസാര്‍ഡിന്റെയും ലുക്കാക്കുവിന്റെയും ഒന്നാം പകുതിയിലെ മുന്നേറ്റങ്ങള്‍ക്കു മൂര്‍ച്ചയില്ലായിരുന്നു. രണ്ടാം പകുതിയില്‍ പിഴവുകള്‍ക്കു പരിഹാരം കാണാനുറച്ചായിരുന്നു ബെല്‍ജിയം ഇറങ്ങിയത്.
ഗ്രൂപ്പ് ജിയില്‍ പോരാടാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യമത്സരം ദുര്‍ബലരായ ടുണീഷ്യയ്ക്കെതിരായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളടിച്ചുകയറ്റി ഇംഗ്ലണ്ടിന്റെ യുവരക്തം വിജയം നുകര്‍ന്നു. അവസരപ്പെരുമഴ സൃഷ്ടിച്ച ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ഇരട്ടഗോളുകള്‍ മുഴുവന്‍ പോയിന്റും ലഭ്യമാക്കി. ഫെര്യാനി സാസിയുടെ പെനാല്‍റ്റി ഗോളായിരുന്നു ടുണീഷ്യയുടെ ആശ്വാസം. ആഷ്ലി യങ്ങിന്റെ പാസില്‍നിന്നായിരുന്നു കെയ്നിന്റെ ആദ്യഗോള്‍. ടുണീഷ്യന്‍ ഗോളി ആയാസപ്പെട്ടു തടുത്തിട്ട പന്തു പിടിച്ചായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ആദ്യ പ്രഹരം. ഈ ഉദ്യമത്തില്‍ ടുണീഷ്യയുടെ ഒന്നാം നമ്പര്‍ ഗോളി മോയെസ് ഹസനു പരുക്കേറ്റു. കണ്ണീര് വാര്‍ത്ത് കളംവിട്ട ഹസനു പകരം ഫറൂഖ് ബെന്‍ മുസ്തഫയാണു പിന്നീട് വലകാത്തത്. ഇംഗ്ലണ്ടിന്റെ ആക്രമണപരമ്പരയ്ക്കിടെ കളിയുടെ ഗതിക്കു വിപരീതമായാണ് പെനാല്‍റ്റിയുടെ രൂപത്തില്‍ ടുണീഷ്യ സമനില പിടിച്ചത്. പെനാല്‍റ്റി ബോക്സിനുള്ളില്‍ ഫക്രദീന്‍ ബെന്‍ യൂസഫിനെ വീഴ്ത്തിയതിനു ലഭിച്ച സ്പോട്ട് കിക്ക് ഫെര്യാനി സാസിയാണ് ലക്ഷ്യത്തിലെത്തിച്ചത്. കളി സമനിലയാകുമെന്നു കരുതിയിടത്താണ് കെയ്്നിന്റെ വിജയഗോളെത്തിയത്. ട്രിപ്പയറെടുത്ത കോര്‍ണറിനു തലവച്ച മാഗ്വയറില്നിന്നു പന്തെത്തിയത് കെയ്നിനു ഹെഡ് ചെയ്യാന്‍ പാകത്തിനായിരുന്നു. സമ്മര്‍ദമില്ലാതെ ലക്ഷ്യത്തിലേക്കു പന്ത് ചെത്തിയിട്ട കെയ്ന്‍ ഇംഗ്ലണ്ടിന് അര്‍ഹിച്ച ജയം ഉറപ്പിക്കുകയും ചെയ്തു.
19-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ