നെയ്മറിന് പരിക്ക്

റഷ്യ : ലോകമാകെ ആരാധകരുള്ള ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിശീലനത്തിനിടെ പരിക്കേറ്റു. കോസ്റ്ററീകക്കെതിരായ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീല്‍ ടീമിനൊപ്പം പരിശീലനം നടത്തവെയാണ് പരിക്കുമൂലം നെയ്മര്‍ ഇടക്കുവെച്ച് തിരിച്ചുകയറിയത്. എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്നും കോസ്റ്ററീകക്കെതിരെ താരം കളത്തിലിറങ്ങുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

20-Jun-2018