റൊണാള്‍ഡോ തെളിയിച്ചു, കളിക്കാരനെന്ന്
അഡ്മിൻ
റഷ്യ : ഡീഗോ കോസ്റ്റയുടെ ഗോളില്‍ സ്പെയിന് രക്ഷപ്പെട്ടു. ഇറാന്റെ പ്രതിരോധ തന്ത്രങ്ങളില്‍ തടഞ്ഞുവീണ നീക്കങ്ങള്‍ക്കൊടുവിലാണ് വീണുകിട്ടിയ ഒരവസരം മുതലാക്കി സ്പെയിന് നിറയോഴിച്ചത്. ഭാഗ്യത്തിന്റെ അകമ്പടിയില്‍ വീണു കിട്ടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ ആദ്യ ജയം. ഇതോടെ പോര്‍ച്ചുഗലുള്ള ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്.
ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സ്പെയിനും പോര്‍ച്ചുഗലും രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ വീഴ്ത്തിയ ഇറാന് സ്പെയിനിനോട് തോല്‍വി വഴങ്ങിയതോടെ മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലുമായുള്ള അവരുടെ മത്സരം ഇതോടെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരിക്കണം മൂന്ന് ടീമുകള്‍ക്കും. മൊറോക്കോയുമായാണ് സ്പെയിനിന്റെ കളി. രണ്ട് കളികളും തോറ്റ മൊറോക്കോ പുറത്തായിക്കഴിഞ്ഞു. 54ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്പെയിനിന്റെ ആയുസ് നീട്ടിക്കൊടുത്ത ഗോള്‍ നേടിയത്. ഇനിയേസ്റ്റ് കൊടുത്ത പാസാണ് ഗോളിന് വഴിവച്ചത്. മാര്‍ക്ക് ചെയ്ത താരത്തില്‍ നിന്ന് കുതറിമാറി കോസ്റ്റ പന്ത് പിടിച്ചു. എന്നാല്‍, ഇറാന്റെ റാമിന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. അതാണ് പിഴച്ചത്. പന്ത് കോസ്റ്റയുടെ കാലിലിടിച്ച് നെറ്റില്‍. ഡീഗോ കോസ്റ്റയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണ്. സ്പെയിനിനെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ കോസ്റ്റ മൊത്തം ഗോള്‍വേട്ടയില്‍ ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തൊട്ടു പിറകില്‍ രണ്ടാമനാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു ഗോളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം.
62ാം മിനിറ്റില്‍ ഇറാന് സ്പെയിനിന്റെ വല കിലുക്കി. സമനില പിടിച്ചെന്ന് തോന്നിച്ചു. ഫ്രീ കിക്കില്‍ നിന്നുള്ള ആ ഗോളില്‍ ഇറാന് താരങ്ങള്‍ ആഘോഷം തുടങ്ങി. എന്നാല്‍, ഗോള്‍ ഓഫ്സൈഡാണെന്ന് ചൂണ്ടിക്കാട്ടി സ്പെയിന് വാറിന് കൊടുത്തു. ഒടുവില്‍ വാറിന്റെ വിധി സ്പെയിന് അനുകൂലമായി വന്നു. അതോടെ ഇറാന്റെ സ്വപ്നങ്ങള്‍ പൊഴിഞ്ഞുവീണു. സ്പാനിഷ് സ്െ്രെടക്കര്മാരും ഇറാനിയന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു തൊണ്ണൂറ് മിനിറ്റും നടന്നത്. തോറ്റെങ്കിലും വലിയൊരളവു വരെ സ്പാനിഷ് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇറാനിയന്‍ പ്രതിരോധഭടന്മാര്‍ക്ക് കഴിഞ്ഞു. സ്പെയിന് പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു ഒന്നാം പകുതിയില്‍. സകല അടവും പുറത്തെടുത്തിരുന്നു. പക്ഷേ, ഒന്നും ഇറാന്റെ മുന്നില്‍ വിലപ്പോയില്ല. ഒന്നാം പകുതിയില്‍ സ്പെയിനിന് ഒരിക്കല്‍പ്പോലും നല്ലൊരുതുറന്ന അവസരവും ഉണ്ടാക്കിയെടുത്തില്ല. ഫെര്‍ണാണ്ടോ ഹിയറോയുടെ ആക്രമണ തന്ത്രങ്ങളുടെ മുനയന്ത്രയും ഒടിഞ്ഞുപോയ അവസ്ഥയായിരുന്നു. പോര്‍ച്ചുഗലിനെതിരെ രണ്ട് ഗോളുകള്‍ നേടിയ ഡേവിഡ് കോസ്റ്റയും ആകെ വലഞ്ഞ് വിഷണ്ണനായ അവസ്ഥയിലാണ് കളിച്ചത്. ഗോള്‍ ഏരിയയില്‍ കോസ്റ്റയെ അടുപ്പിക്കാതെ നോക്കി ഇറാന്റെ പ്രതിരോധക്കാര്‍.
ഗ്രൂപ്പ് ബിയില്‍ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ പോര്‍ചുഗല്‍ രണ്ടു കളികളില്‍ നാലു പോയന്റുമായി നോക്കൗട്ട് പ്രതീക്ഷ വര്‍ണാഭമാക്കി.സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി രക്ഷകനായപ്പോള്‍ പോര്‍ചുഗലിന് ആദ്യ ജയം. നാലാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ നിര്‍ണായക ഗോള്‍.മത്സരത്തിന്റെ എല്ലാ മേഖലകളിലും മികച്ചുനിന്നിട്ടും ഫിനിഷിങ്ങിലെ പോരായ്മകൊണ്ടുമാത്രമാണ് മൊറോക്കോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമേറ്റുവാങ്ങിയത്.
ബെര്‍ണാഡോ സില്‍വയുടെ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ മൊറോക്കോ പ്രതിരോധം കോര്‍ണര്‍ വഴങ്ങി. ജാവോ മോടീന്യോയുടെ കോര്‍ണറില്‍ ആറു വാര ബോക്സിന്റെ മധ്യത്തില്‍ താഴ്ന്നിറങ്ങിയപ്പോള്‍ തന്റെ മാര്‍ക്കറെ കബളിപ്പിച്ച് മുന്നോട്ടുകയറിയ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളി മുനീര്‍ മുഹമ്മദിക്ക് അവസരമൊന്നും നല്‍കിയില്ല.
എ ഗ്രൂപ്പില്‍ യുറുഗ്വെയും സൗദി അറേബ്യയും തമ്മില്‍ നടന്ന മത്സരത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത സൗദി പുറത്തേക്ക് പോയി. അതോടെ ഗ്രൂപ്പില്‍ ആറ് പോയിന്റ് വീതം നേടിയ റഷ്യയും യുറുഗ്വേയും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. സൗദി തങ്ങളുടെ കളിയില്‍ ഏറെ മികച്ച് നിന്നെങ്കിലും ഗോളടിക്കുന്ന കാര്യം മറന്നുപോയി. മുന്നേറ്റങ്ങളില്‍ ഒത്തിണക്കമുണ്ടാക്കാന്‍ കഴിയാതെ പോയ സൗദി പോരാടി തന്നെയാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് സുവാരിസിലൂടെ യുറുഗ്വേ ലീഡുറപ്പിച്ചത്.
21-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ