അരങ്ങൊഴിയുമോ അര്‍ജന്റീന ?

റഷ്യ : മെസ്സിയുടെ പട തകര്‍ന്നടിഞ്ഞ രാവായിരുന്നു കഴിഞ്ഞുപോയത്. ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റ മുന്‍ ചാമ്പ്യന്‍ അര്‍ജന്റീന ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്താക്കുമെന്ന ഘട്ടത്തിലാണുള്ളത്. ഐവാന്‍ റാകിറ്റിച്ചിന്റെ ഇരട്ട ഗോളും ആന്റെ റെബിച്ച് ഒരു ഗോളുമാണ് അര്‍ജന്റീനക്കാരെ മുട്ടുകുത്തിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന നിരയിലെ പ്രമുഖര്‍ നിഷ്‌നി നോവോഗ്രാഡ് സ്‌റ്റേഡിയത്തില്‍ ഗോളടിക്കാന്‍ മറന്നു. ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിന്റെ ഗതിയനുസരിച്ചായിരിക്കും അവരുടെ നോക്കൗട്ട് പ്രവേശനം.മത്സരത്തിന്റെ 80, 91 മിനിട്ടുകളിലാണു റാകിറ്റിച്ചിന്റെ ഗോളുകള്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നൈജീരിയയെ 2-0 ത്തിനു തോല്‍പ്പിച്ച ക്രൊയേഷ്യ ഇതോടെ നോക്കൗട്ടില്‍ കടന്നു. ഐസ്‌ലാന്‍ഡിനെതിരേ നടന്ന മത്സരം 1-1 നു സമനിലയായത് അര്‍ജന്റീനയ്ക്കു തിരിച്ചടിയായി. 53ാം മിനിട്ടിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഗോള്‍ വീണത്. ഗോള്‍ കീപ്പര്‍ വില്ലി കാബാലെറോയുടെ പിഴവാണു ഗോളിനു കാരണം. മുന്നില്‍ നില്‍ക്കുന്ന ആന്റെ റെബിച്ചിനെ ശ്രദ്ധിക്കാതെ പ്രതിരോധ താരം മെര്‍കാഡോയ്ക്ക് പന്ത് കൈമാറിയ ഗോള്‍ കീപ്പറിനു പിഴച്ചു. കാലിനു പാകത്തിനു കിട്ടിയ പന്ത് റെബിച്ച് കാബാലെറോയുടെ തലയ്ക്കു മീതേ വലയിലേക്കു പായിച്ചു. നിഷ്‌നി നോവോഗ്രാഡ് സ്‌റ്റേഡിയം ഒന്നാകെ സ്തംഭിച്ച നിമിഷമായിരുന്നു അത്. ഭീമാബദ്ധം അംഗീകരിക്കാനാവാതെ കാബാലെറോ ഏറെനേരം മുഖംപൊത്തിനിന്നു. റെബിച്ചിന്റെ രാജ്യാന്തര ഫുട്‌ബോളിലെ രണ്ടാം ഗോളായിരുന്നു അത്. 2013 ഓഗസ്റ്റിലായിരുന്നു അദ്ദേഹം കന്നി ഗോളടിച്ചത്.

80 ാം മിനിട്ടിലാണു പ്രതിരോധക്കാരുടെ പാളിച്ച മുതലെടുത്ത് ലൂകാ മോഡ്രിച്ച് ഗോളടിച്ചത്. ബ്രോസോവിച്ച് നീട്ടി നല്‍കിയ പന്ത് മോഡ്രിച്ച് ലോങ് ഷോട്ടിലൂടെ വലയിലാക്കി. ഇഞ്ചുറി ടൈമിലെ ഗോളിലും പ്രതിരോധക്കാരുടെ പാളിച്ച പ്രകടമായി. ബാഴ്‌സലോണയിലെ സഹതാരം ഐവാന്‍ റാക്കിറ്റിച്ചില്‍നിന്നു ലയണല്‍ മെസിയെ പൂട്ടാനുള്ള അടവ് മുഴുവന്‍ പഠിച്ചാണു ക്രൊയേഷ്യക്കാരിറങ്ങിയത്. ഏക സ്‌െ്രെടക്കറായി കളിച്ച സെര്‍ജിയോ അഗ്യൂറോയ്‌ക്കോ വിങില്‍ മെസിക്കൊപ്പം കളിച്ച മെസയ്‌ക്കൊ ക്രൊയേഷ്യന്‍ നിരയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഗൊണ്‍സാലോ ഹിഗ്വേയിന്‍, പൗലോ ഡൈബാല, ക്രിസ്റ്റിയന്‍ പാവോണ്‍ എന്നിവരെ കോച്ച് ഡീഗോ സിമിയോണി കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ഫ്രാന്‍സ് പൊരുതി നേടിയ വിജയമാണിത്. അവര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 34ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ നേടിയ മനോഹര ഗോളിലാണ് ഫ്രാന്‍സ് ഗ്രൂപ് സിയില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ടീമായത്. ആദ്യ രണ്ടു കളികളും തോറ്റ പെറുവിന് ഒരു മത്സരം ശേഷിക്കേ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചു. ഫ്രഞ്ച് നിരയില്‍ ഓരോ താരവും മികവിന്റെ ആള്‍രൂപങ്ങളായി. അവര്‍ക്ക് മുന്നില്‍ പെറുവിന്റെ ലാറ്റിനമേരിക്കന്‍ കരുത്ത് ഏശിയതേയില്ല. ഈ ലോകകപ്പ് ജയിക്കാന്‍ ഏറ്റവും പ്രതീക്ഷയുള്ള ടീമുകളിലൊന്നായി വാഴ്ത്തപ്പെട്ട ഫ്രഞ്ച് നിര പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ ഒത്തിണക്കം കാണിച്ചതാണ് ഈ മത്സരത്തിലെ സവിശേഷത.

വിസില്‍ മുഴങ്ങി ആദ്യനിമിഷങ്ങളില്‍ അതിവേഗ നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ചുതിമിര്‍ത്ത പെറുവിന്റെ ക്യാപ്റ്റന്‍ ഗരീറോ തുടങ്ങിവെച്ച പടയോട്ടം ലാറ്റിനമേരിക്കന്‍ ടീം തകര്‍ന്നുപോകുമെന്ന് ആരും കരുതിയില്ല. പക്ഷെ, സാവധാനത്തില്‍ കളിയിലേക്ക് വന്ന ഫ്രാന്‍സ് പന്തും കളിയും തങ്ങളുടെ കാല്‍ക്കീഴിലേക്ക് കൊണ്ടുവന്നു. ആദ്യപകുതിക്ക് 11 മിനിട്ട് ശേഷിക്കെ ഫ്രഞ്ചുകാരുടെ പടയോട്ടം ലക്ഷ്യം കണ്ടു. പെറുവിന്റെ മധ്യനിരയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ പന്തുമായി പടക്കുതിരയെ പോലെ മുന്നേറിയ ജിറൂഡ് പോഗ്ബക്കു മറിച്ചു നല്‍കുന്നു. തിരിച്ച് നല്‍കിയ പാസ് ഒമ്പതുവാര അകലെ ജിറൂഡ് ഗോളിലേക്ക് പായിച്ചെങ്കിലും പ്രതിരോധത്തില്‍ തട്ടി. അവസരം കാത്തുനിന്ന എംബാപ്പെയുടെ കാലിലെത്തിയ പന്തിനും പോസ്റ്റിനുമിടയില്‍ ഗോളി പോലുമില്ലായിരുന്നു.

ഫ്രഞ്ചുടീമിന് ലീഡും വിജയവും സമ്മാനിച്ച എംബാപ്പെ ലോകകപ്പില്‍ ഗോളുനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ്. 19 വയസുകാരന്‍. ഡേവിഡ് ട്രെസിഗെ 20ാം വയസില്‍ 1998ലെ ലോകകപ്പില്‍ നേടിയ ഗോളിന്റെ റിക്കാര്‍ഡാണ് എംബാപ്പെ ഇന്നലെ ഭേദിച്ചത്.

വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്‌ക്കെത്തിയ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്‌സനിലൂടെ ലീഡ് നേടിയ ഡെന്മാര്‍ക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റിയില്‍നിന്ന് ഗോള്‍ നേടിയാണ് ഓസീസ് സമനിലയില്‍ കുരുക്കിയത്. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.

22-Jun-2018