തിരുവനന്തപുരം : കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ള തുക നല്‍കാതെ കോടിക്കണക്കിന് രൂപയുടെ കുടിശികയിലൂടെ ക്ഷേമനിധിയെ ശ്വാസംമുട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
രണ്ടുലക്ഷത്തിഎണ്‍പത്തിയൊന്നായിരം പേര്‍ക്ക് ലഭിക്കേണ്ട അധിവര്‍ഷാനുകൂല്യ ഇനത്തില്‍ നല്‍കേണ്ട 268 കോടി രൂപ കുടിശികയാണ്. 2011 മുതല്‍ അവകാശപ്പെട്ട ആനുകൂല്യങ്ങളൊന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 70000 പേര്‍ക്ക് നല്‍കേണ്ട വിവാഹ ധനസഹായം നല്‍കുന്നതിന് 14 കോടി രൂപ ആവശ്യമാണ്. 11578 പേര്‍ക്ക് പ്രസവകാല ആനുകൂല്യം നല്‍കാനായി ഏകദേശം 13.75 കോടി രൂപ ആവശ്യമായി വരും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ മാച്ചിംഗ് ഗ്രാന്റ് കുടിശികയടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.
ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധിയടക്കമുള്ള പാവങ്ങളുടെ കൈത്താങ്ങുകളെ ദുര്‍ബലമാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്.