കേരളത്തിന്റെ കുതിപ്പ് വിശദീകരിച്ച് ഡല്‍ഹിയില്‍ പിണറായിയുടെ പത്രസമ്മേളനം
അഡ്മിൻ
ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനം നടത്തി. കേരള സര്‍ക്കാറിന്റേത് മികച്ച പ്രകടനമാണെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ വിവിധ മേഖലയിലുള്ളവര്‍ ശ്രമിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ജനക്ഷേമകരമായ ഭരണത്തിലൂടെ സമസ്തമേഖലയിലും കാര്യമായ പുരോഗതിനേടാന്‍ രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനായെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആരോഗ്യരംഗത്തടക്കം കൈവരിക്കാനായ നേട്ടങ്ങള്‍ എല്ലാം ശരിയാക്കാം എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കാനായി. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രാപ്തിയിലെത്തിക്കാനും സര്‍ക്കാരിനായി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കുകയും അത് നീതിയുക്തമായി ജനങ്ങളിലെത്തുക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. പൊതുമേഖലെയ ശക്തിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയുണ്ട്. അത് ആത്മവിശ്വാസം നല്കുന്ന കാര്യമാണ് പിണറായി പറഞ്ഞു.
കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങള്‍ ദേശീയതലത്തില്‍ അറിയിക്കുന്നതിനായാണ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എന്‍ മാനവിക വികസന സൂചികയില്‍ നല്ല റാങ്കാണ് കേരളത്തിന് ലഭിച്ചത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യ ടുഡേയുടെ അവാര്‍ഡ് കിട്ടി. വയോജന സംരക്ഷണത്തിനായി നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോ ശ്രേഷ്ഠ അവാര്‍ഡും ലഭിച്ചു. ജനമൈത്രി പൊലീസിനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ക്ഷീര വികസനത്തില്‍ രാജ്യത്ത് കേരളമാണ് മുന്നിട്ടു നില്‍ക്കുന്നത്. അതിന്റെ പുരസ്കാരം സ്വീകരിക്കുന്നതിനായി കൃഷി മന്ത്രി രാജ്യ തലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ഥ്യമാകും. വിമാനത്താവളവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ചയിലുടെ പരിഹരിച്ചുവെന്നും വ്യോമയാന മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ല, പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന്റെ പിന്തുണയില്ല. പ്രധാനമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചു, പക്ഷെ, അനുവാദം ലഭിച്ചില്ല. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പിണറായി ഇന്ന് ഉച്ചവിരുന്നൊരുക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരോടുള്ള പിണറായി വിജയന്റെ മനോഭാവത്തില്‍ മാറ്റം വന്നതിന്റെ ഭാഗമായാണ് ഈ ഉച്ചവിരുന്നെന്നാണ് മലയാളികളായ ദേശീയ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
23-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ