ജൂണ്‍ 25 മുതല്‍ റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ താലൂക്ക് സപ്ലൈ സിറ്റി റേഷനിംഗ് ഓഫീസുകളിലും ഈ മാസം 25 തിങ്കളാഴ്ച മുതല്‍ റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുന്നതിന് തുടങ്ങിയവക്കുളള അപേക്ഷകളാണ് സ്വീകരിക്കുക.

അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യമാക്കുന്നുണ്ട്. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിച്ച് അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റിലാണ് അപേക്ഷകളുള്ളത്. അപേക്ഷകള്‍ക്കും അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ 18004251550, 1967 എന്നിവയില്‍ ബന്ധപ്പെടുകയോ വേണം.

23-Jun-2018