എസ് എഫ് ഐക്ക് ഇനി പുതിയ നേതൃത്വം
അഡ്മിൻ
കൊല്ലം : എസ് എഫ് ഐ 33ാം സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റായി വിനീഷിനെയും സെക്രട്ടറിയായി സച്ചിന് ദേവിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയാണ് സച്ചിന് ദേവ്. വിനീഷ് നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. വൈസ് പ്രസിഡന്റുമാരായി ആദര്‍ശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശില്‍പ്പ സുരേന്ദ്രന് (എറണാകുളം), കെ രഹ്ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ പി അന്‍വീര്‍ (കണ്ണൂര്‍), ശരത്പ്രസാദ് (തൃശൂര്‍), കെ എം അരുണ്‍ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തു.
17 അംഗ സംസ്ഥാന സെക്രട്ടറിയറ്റില്‍ അമ്പിളി (കാസര്‍കോട്), എ പി അന്‍വീര്‍ (കണ്ണൂര്‍), സച്ചിന്‍ദേവ് (കോഴിക്കോട്), സക്കീര്‍ (മലപ്പുറം), ജോബിസണ്‍ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ് (തൃശൂര്‍), ശില്‍പ്പ സുരേന്ദ്രന് (എറണാകുളം), എം എസ് ശരത് (ഇടുക്കി, കെ എം അരുണ്‍ (കോട്ടയം), വിഷ്ണുഗോപാല്‍ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദര്‍ശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂര്‍), സംഗീത് (തൃശൂര്‍), ടി പി രഹ്ന സബീന (മലപ്പുറം)എന്നിവരാണുള്ളത്.
25 വയസ് കര്‍ശന മാനദണ്ഡമാക്കിയാണ് എസ് എഫ് ഐ ഭാരവാഹികളെ നിര്‍ണയിച്ചത്. വിദ്യാര്‍ഥികളെന്ന ഭാവേന സംഘടനാ തലപ്പത്ത് ഇരിക്കുന്ന മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് വലിയൊരു മാതൃകയാണ് എസ് എഫ് ഐ സംസ്ഥാന സമ്മേളനം നല്‍കുന്നത്. ഇത് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ അനുവര്ത്തിക്കുമൊ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
24-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ