ഒരുഗോള്‍മാത്രം ചോദിച്ചു ഒരുഗോള്‍ക്കാലം നീ തന്നു.

റഷ്യ : പനാമയ്ക്ക് ഗോള്‍ വസന്തം സമ്മാനിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം കാല്‍പ്പന്തുകളിയുംടെ മനോഹാരിത വരച്ചുവെച്ചു. 6-1നാണ് ഇംഗ്ലണ്ട് പനാമയെ കീഴടക്കിയത്. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹാട്രിക് നേടിയ ഹാരി കെയ്ന്‍, ഡബിള്‍ കുറിച്ച ജോണ്‍ സ്‌റ്റോണ്‍സ് എന്നിവരുടെ മികവിലാണ് വന്‍ മാര്‍ജിനില്‍ പനാമയെ ഇംഗ്ലണ്ട് തകര്‍ത്തത്. ഈ ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് ഇംഗ്ലണ്ടും ബല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ലണ്ട് പനാമ പോരാട്ടത്തിന്റെ ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 5-0 ന് മുന്നില്‍. രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ 62ാം മിനിറ്റില്‍ കെയ്ന്‍ നേടിയ ഗോളിലൂടെ ഗോള്‍വേട്ട ആറില്‍ എത്തിച്ചു. ഇതോടെ നായകന്‍ ഹാരി കെയ്ന്‍ ഹാട്രിക് കുറിച്ചു. ഗോള്‍ സംഹാരതാണ്ഡവത്തില്‍ മുങ്ങിപ്പോയ പനാമയ്ക്കായി 78ാം മിനിറ്റില്‍ ബലോയ് ആശ്വാസഗോള്‍ നേടി. എട്ടാം മിനിറ്റില്‍ നേടിയ ബുള്ളറ്റ് ഹെഡറര്‍ 21 ാം മിനുറ്റില്‍ നായകന്‍ ഹാരി കെയ്‌ന്റെ പെനാല്‍റ്റി ഗോള്‍, തുടര്‍ന്ന് മത്സരത്തിന്റെ 36ാം മിനിറ്റില്‍ ജെസ്സെ ലിങ്കാര്‍ഡ് മൂന്നാമതും ഗോള്‍ വല ചലിപ്പിച്ചു. ഗോള്‍വലയ്ക്ക് ആശ്വസിക്കാന്‍ അധികസമയം കൊടുക്കാതെ തന്നെ ജോണ്‍ സ്‌റ്റോണ്‍സിന്റെ രണ്ടാം ഗോളിൂടെ ഇംഗ്ലണ്ട് നാലാമതും പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യ പകുതിയിലെ ഗോള്‍വേട്ട 5-0 ന് നിര്‍ത്തി പിരിഞ്ഞു. ഹാട്രിക്ക് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇതോടെ റഷ്യന്‍ ലോകകപ്പില്‍ കെയ്‌ന്റെ ഗോള്‍വേട്ട അഞ്ചായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവരെ കെയ്ന്‍ മറികടന്നു.

ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ജപ്പാന്‍ സെനഗല്‍ ആവേശപ്പോര് ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ അവസാനിച്ചു. സാദിയോ മാനെ, മൂസാ വാഗു എന്നിവര്‍ സെഗനലിന് വേണ്ടി വല കുലുക്കിയപ്പോള്‍ തകാഷി ഇനൂയിയും പകരക്കാരനായി ഇറങ്ങിയ കെയ്‌സുക്കി ഹോണ്ടയുമാണ് ഏഷ്യന്‍ പ്രതീക്ഷകളായ ജപ്പാന് വേണ്ടി ഗോള്‍ മടക്കിയത്. ആദ്യ പകുതിയില്‍ ഓരോ ഗോളുകളടിച്ച് തുല്യത പാലിച്ച ഇരു ടീമുകളും രണ്ടാം പകുതിയിലും മത്സരിച്ച് കളിച്ച് ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 71ാം മിനിറ്റില്‍ മൂസ വാഗിന്റെ കൂറ്റനൊരു ഷോട്ടിലൂടെ 2-1 എന്ന ലീഡ് സ്വന്തമാക്കിയ സെനഗലിന് 79ാം മിനിറ്റിലാണ് ഹോണ്ടയിലൂടെ ജപ്പാന്‍ മറുപടി നല്‍കിയത്. സെനഗല്‍ ഗോളിയുടെ പിഴവാണ് ഹോണ്ട ഗോളാക്കിയത്. പന്തിനായി മുന്നോട്ട് വന്ന ഗോളിയെ ജപ്പാന്‍ മുന്നേറ്റം ബോക്‌സിനകത്ത് കബളിപ്പിച്ച് കാര്യം സാധിക്കുകയായിരുന്നു. 12ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോളില്‍ മുന്നിട്ട് നിന്ന സെനഗലിന് 32ാം മിനിറ്റില്‍ ജപ്പാന്‍ തിരിച്ചടി നല്‍കിയിരുന്നു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന് ശേഷം ടീം കൂടുതല്‍ ഉണര്‍ന്ന് കളിക്കുകയായിരുന്നു. ബോക്‌സിനകത്ത് യൂഗോ നഗാമോട്ടോയും തകാശിയും ചേര്‍ന്ന് നടത്തിയ മികച്ച നീക്കങ്ങള്‍ക്കൊടുവില്‍ തകാശി ഇന്‍യുവാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ജപ്പാന്റെ പ്രതിരോധത്തിന്റെയും ഗോളി കവാഷിമയുടെയും വീഴ്ച മുതലെടുത്തായിരുന്നു സെനഗലിന്റെ ഗോള്‍. ജപ്പാന്‍ ഗോള്‍ മുഖത്ത് സെനഗല്‍ നിരന്തരം അപകടം വിതച്ചെങ്കിലും പന്ത് കൂടുതല്‍ നേരം കൈവശം വെച്ചത് ജപ്പാനായിരുന്നു. ഏഷ്യന്‍ പ്രതിനിധിയായ ദക്ഷിണ കൊറിയ ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയതോടെ ജപ്പാനിലാണ് ഇനി ഏഷ്യന്‍ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തിയ കരുത്തില്‍ സെനഗലും ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളമ്പിയയെ 2-1ന് തറപറ്റിച്ച് ജപ്പാനും ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. സമനിലയിലായതോടെ ഗ്രൂപ്പ് എച്ചില്‍ ഇരുവര്‍ക്കും നാല് വീതം പോയിന്റായി.

2018 ലോകകപ്പില്‍ പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടരുത്. തുടര്‍ച്ചായ രണ്ടാം മത്സരവും തോറ്റ് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും സംഘവും പുറത്തേക്കുള്ള വാതില്‍ തുറന്നു. ഇന്നലെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കൊളംബിയയാണ് അവരെ തോല്‍പ്പിച്ചത്. യേരി മിന, റഡാള്‍ ഫല്‍ക്കാവോ, യുവാന്‍ ക്വഡ്വാര്‍ഡോ എന്നിവരാണ് കൊളംബിയക്കു വേണ്ടി വല കുലുക്കിയത്. ഈ ജയത്തോടെ കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

 

 

25-Jun-2018