കേരളം മാംസം കഴിക്കേണ്ട മത്സ്യം കഴിച്ചാല്‍ മതി : വി എച്ച് പി

ന്യൂഡല്‍ഹി : കേരളത്തിന് ഭക്ഷണം നിശ്ചയിച്ച് വിശ്വ ഹിന്ദു പരിഷദ്. മലയാളികള്‍ മാംസത്തിനുപകരം മത്സ്യം കഴിക്കണമെന്നാണ് വി എച്ച് പിയുടെ ഫത്വ. വിശ്വഹിന്ദു പരിഷത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്. മലയാളികള്‍ക്ക് ഭക്ഷണം അടിച്ചേല്‍പ്പിക്കുന്ന പരാമര്‍ശത്തിനൊപ്പം കേരളം ഒരു തീരദേശ സംസ്ഥാനമാണെന്നും അവിടെ ധാരാളം മീന്‍പിടിത്തം നടക്കുന്നുണ്ടെന്നും അതിനാല്‍ മലയാളികള്‍ ഇറച്ചികഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന വി എച്ച് പിയുടെ ഗവേണിങ് കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അലോക് കുമാര്‍ ഇക്കാര്യം പറഞ്ഞത്. വന്‍ തോതില്‍ ബീഫ് ഉപയോഗിക്കുന്ന കേരളത്തില്‍ കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവുമില്ലെന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ മലയാളികള്‍ തയ്യാറാകണമെന്നും പശുക്കളെ സംരക്ഷിക്കാനായി ഒരു മന്ത്രാലയം രൂപവത്കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നതിന്റെ ഭാഗമായി വി എച്ച് പി ഒരു പ്രമേയം പാസ്സാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

27-Jun-2018