കാലിക്കടത്താരോപിച്ച് മുഹമ്മദ് ഖാസിമിനെ കൊന്നത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
അഡ്മിൻ
ഉത്തർപ്രദേശ് : അതി ദാരുണമായ പതിനെട്ടു മുറിവുകളാണ് കന്നുകാലിക്കച്ചവടക്കാരനായ മുഹമ്മദ് ഖാസിമിന്റെ ദേഹത്തുണ്ടായിരുന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കഴിഞ്ഞയാഴ്ച്ച കാലിക്കടത്താരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് ഖാസിമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
മുഹമ്മദ് ഖാസിമിന്റെ ദേഹത്ത് പലയിടങ്ങളിലായി സ്ക്രൂഡ്രൈവര്‍ കൊണ്ട് തുളച്ചിട്ടുണ്ട്. ദേഹം മൊത്തം വടികൊണ്ടടിച്ച് തൊലിയിളകിയ സ്ഥിതിയിലായിരുന്നു. കാലുകളും കൈകളും തല്ലിച്ചതച്ചും തോളെല്ലുകളും വാരിയെല്ലുകളും ഒടിഞ്ഞ സ്ഥിതിയിലുമായിരുന്നു, കഴുത്തിലും വയറ്റിലുമായി ആഴത്തിലുള്ള ഒട്ടനവധി മുറിവുകള്‍ ഉള്ളതായും ഗുഹ്യഭാഗങ്ങളിലും മറ്റും ചതവുകളുള്ളതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ആശുപത്രീയിൽ എത്തുന്നതിനുമുന്നെ തന്നെ മരണം സംഭവിച്ചിരുന്നതായും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
ഖാസിമിന്റെ മരണത്തോടെ അഞ്ചുകുട്ടികളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം അനാഥമായിരിക്കുകയാണ്. വാടകവീട്ടിൽക്കഴിയുന്ന ഇവർ ജീവിക്കാനായി ഒരു മാർഗ്ഗവുമില്ലാതെ വിഷമിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. നിരാലംബരായ കുടുംബത്തിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട് ആവശ്യപ്പെട്ട ഖാസിമിന്റെ ഭാര്യാസഹോദരനോട്ഖാ പോലീസ്സി അപമര്യാദയായി പെരുമാറി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്ന് പോലീസ് പറഞ്ഞതായി ഖാസിമിന്റെ ഭാര്യാസഹോദരൻ പറഞ്ഞു. പോലീസും അധികൃതരും എന്താണ് തങ്ങളിൽനിന്നും ഒളിക്കുന്നതെന്നാണ് ഖാസിമിന്റെ കുടുംബം ചോദിക്കുന്നത്. തങ്ങൾ ഖാസിമിന്റെ ബോഡി കണ്ടിരുന്നുവെന്നും ആ ശരീരത്തിൽ മുറിവേൽക്കാത്ത ഒരു ഭാഗം പോലും ബാക്കി ഇല്ലായിരുന്നെന്നും ശരീരമാസകലം നീലനിറമായിരുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങൾക്കു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.