ദിലീപിന് അമ്മയില്‍ ആജീവാനന്ത വിലക്ക് വന്നേക്കും
അഡ്മിൻ
കൊച്ചി : യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയില്‍നിന്നു പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടത്. അതിനായി ഗൂഡാലോചന നടന്നിട്ടുള്ളതായി സൂചനകള്‍. അമ്മ ജനറല്‍ബോഡി നടക്കുന്നതിന്റെ തലേന്നാള്‍ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മറ്റിയില്‍ തന്നെ ദിലീപിന്റെ തിരിച്ചുവരവ് ഉറപ്പാക്കിയിരുന്നു. മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ഇന്നസെന്റ് എം പി പ്രസിഡന്റുമായ ആ കമ്മറ്റിയില്‍ കൈക്കൊണ്ട തീരുമാനമാണ് പിറ്റേന്ന് ചേര്‍ന്ന അമ്മ ജനറല്ബോഡിയിലൂടെ സൂത്രത്തില്‍ നടപ്പാക്കപ്പെട്ടത്.
അമ്മയുടെ ജനറല്‍ബോഡിയുടെ തലേന്നാള്‍ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മറ്റിക്ക് മുമ്പ് തന്നെ ജനറല്‍ബോഡിയില്‍ ഊര്‍മ്മിള ഉണ്ണി പൊട്ടിത്തെറിക്കേണ്ട രീതിയും സംഭാഷണവും അവര്‍ക്ക് കൈമാറിയിരുന്നു. ഹോട്ടലില്‍ വെച്ച് റിഹേഴ്സലും സംഘടിപ്പിച്ചു. ദിലീപിന്റെ അടുത്ത വൃത്തങ്ങള്‍ ദിലീപിനെ തിരികെ അമ്മയില്‍ തിരിച്ചെടുക്കുന്ന തീരുമാനം നടപ്പിലാക്കാനുറപ്പിച്ചാണ് കരുക്കള്‍ നീക്കിയത്. അവരുടെ മാസ്റ്റര്‍പ്ലാന്‍ എവിടെയും പാളിപ്പോയില്ല. എല്ലാം അറിഞ്ഞിട്ടും മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍, ഇന്നസെന്റ് ദിലീപിന് അനുകൂലമായ നിലപാടുമായി കളംനിറഞ്ഞ് കളിച്ചു. ജനപ്രതിനിധികള്‍ കൂടിയായ ഗണേഷും മുകേഷുമാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന അഭിപ്രായം മുന്നോട്ടുവെക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തത് എന്നാണ് സൂചനകള്‍. ഇടവേള ബാബു എക്സിക്യുട്ടീവ് കമ്മറ്റിയുടെ സമയം മുതല്‍ ജനറല്‍ബോഡി അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ദിലീപിന്റെ കൂടെയുള്ള ആളുകളെ മൊബൈലില്‍ കൂടി നിരന്തരം അറിയിച്ചു. അമ്മയുടെ നിയന്ത്രണം വര്‍ഷങ്ങളായി ദിലീപിന്റെ കൈകളിലാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം ദിലീപിന്റെ വാക്കുകള്‍ക്ക് വിലമതിച്ചു. യുവതാരങ്ങള്‍ മാത്രമാണ് ആ വണ്‍മാന്‍ഷോയില്‍ അതൃപ്തി പ്രകടിപ്പിച്ചുള്ളത്. അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിന്റെ അവസാനവാക്കുകള്‍ ദിലീപിന്റേതായിരുന്നു എന്നാണ് അമ്മയിലെ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.
ജനറല്‍ ബോഡിയില്‍ അജണ്ട ഇല്ലാതിരുന്നിട്ടും ദിലീപിന്റെ വിഷയം നിശ്ചയിച്ച സമയത്ത് തന്നെ ഊര്‍മ്മിള ഉണ്ണി എടുത്തിട്ടു. ആവശ്യപ്പെടലായിരുന്നില്ല ആജ്ഞാപിക്കലായിരുന്നു ഊര്‍മ്മിളയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിഷയത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല. അമ്മ ജനറല്‍ബോഡിയില്‍ പങ്കെടുത്ത മിക്കവാറും പേര് ഊര്‍മ്മിളയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ആ സമയത്ത്, എല്ലാവരുടെയും താല്‍പ്പര്യം അതാണെങ്കില്‍ ദിലീപിനെ തിരികെയെടുക്കുന്നു എന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രഖ്യാപനവും വന്നു. അതിനിടയില്‍ അമ്മയുടെ തിരുവനന്തപുരത്തുള്ള ഓഫീസ് എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ത്തി നടന് ബാബുരാജ് മുന്നോട്ടുവന്നു. അതിനെ എതിര്‍ത്ത് സംസാരിച്ച നടന് അലന്‍സിയറെ അമ്മയിലെ ദിലീപ് അനുകൂലികള്‍ ആക്രോശങ്ങള്‍ കൊണ്ട് ആക്രമിച്ചിരുത്തി.
മമ്മൂട്ടിയും മോഹന്‍ലാലും നിവൃത്തികേടുകൊണ്ടാണ് ദിലീപിനെ അമ്മയില്‍ തിരികെയെടുക്കാനുള്ള തീരുമാനത്തിന്റെ കൂടെ നിന്നത് എന്നാണ് സൂചനകള്‍. അമ്മയിലെ അംഗങ്ങളുടെ എതിര്‍പ്പുകളെ അതിജീവിക്കാനുള്ള കരുത്ത് ദിലീപിനും സംഘത്തിനും ഉണ്ടെന്ന് മനസിലാക്കിയ സൂപ്പര്‍താരങ്ങളുടെ അറിവോടെയാണ് മന്ത്രിമാരടക്കമുള്ള പലരുടെയും പ്രസ്താവനകള്‍ പുറത്തുവരുന്നതെന്നാണ് സൂചനകള്‍. കേരളസമൂഹത്തിന്റെയാകെ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ ദിലീപിന് അമ്മയില്‍ ആജീവാനന്തവിലക്ക് ഏര്‍പ്പെടുത്താമെന്നാണ് കണക്കുകൂട്ടുന്നത്.
28-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ