മെസ്സി മറഞ്ഞ രാത്രി, റൊണാള്‍ഡോ മടങ്ങിയ രാത്രി.
അഡ്മിൻ
റഷ്യ : കസാന്‍ അരീനയിലെ സ്റ്റേഡിയം വിതുമ്പിയ രാത്രിയും കടന്ന് അര്‍ജന്റീനയെ ഹൃദയത്തില്‍ പച്ചകുത്തിക്കൊണ്ട് ലോകമാകെയുള്ള ഫുട്ബോള്‍ ആരാധകര്‍ മെസിയോട് തല്ക്കാലം വിടപറഞ്ഞു. നൈജീരിയക്കെതിരേ മെസ്സി ഗോളടിച്ചപ്പോള്‍, അര്‍ജന്റീന ജയിച്ച് തിരിച്ചുവന്നപ്പോള്‍ ലോകമെങ്ങുമുള്ള ആരാധകര്‍ കണ്ട കിനാവുകള്‍ക്ക് കണക്കില്ലായിരുന്നു. എല്ലാം വെറും പകല്‍ക്കിനാവാണെന്ന് തെളിയാന്‍ ഫ്രന്‍സിന്റെ എംബാപ്പെയുടെ മാനോട്ടത്തിന് സാധിച്ചു. ഏഴ് ഗോളുകളാണ് ാദ്യ പ്രീക്വാട്ടറില്‍ പിറന്നത്. നാളെണ്ണം ഫ്രാന്‍സ് അര്‍ജന്റീനയുടെ വലയിലേക്കിട്ടപ്പോള്് മൂന്നെണ്ണം അര്‍ജന്റീന ഫ്രാന്‍സിനും സമ്മാനിച്ചു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സിന്റെ ജയം.
ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല. എല്ലാംകൊണ്ടും കാളരാത്രിയായിരുന്നു അര്‍ജന്റീനയ്ക്ക്. മെസ്സിയെ സെന്‍ട്രല്‍ സ്െ്രെടക്കറായ പരീക്ഷണം തുടക്കം മുതല്‍ തന്നെ പിഴച്ചു. ഫ്രാന്‍സിന്റെ വേഗത്തിനൊപ്പം പിടിക്കാന്‍ അര്‍ജന്റീനയുടെ വയസ്സന്പടയ്ക്ക് കഴിഞ്ഞില്ല. ബാറിന് കീഴിലും പിന്‍നിരയിലും മധ്യനിരയിലും ഓട്ടകള്‍ മാത്രമേ ഉണ്ടായുള്ളൂ. മുന്നിരയാവട്ടെ മുനയൊടിഞ്ഞതുമായി. കിക്കോഫ് മുതല്‍ അര്‍ജന്റീനയ്ക്ക് ഒന്ന് ശ്വാസം വിടാനുള്ള സമയമോ സ്ഥലമോ കൊടുത്തില്ല ഫ്രാന്‍സ്. പതിമൂന്നാം മിനിറ്റില്‍ മിന്നുന്നൊരു നീക്കത്തിനൊടുവില്‍ നേടിയെടുത്ത പെനാല്‍റ്റിയിലാണ് ഫ്രാന്‍സ് ലീഡ് നേടിയത്. അന്റോണിയോ ഗ്രീസ്മനാണ് പെനാല്‍റ്റിയില്‍ നിന്ന് ലീഡ് നേടി അര്‍ജന്റീനയെ ഞെട്ടിച്ചത്. ഫ്രാന്‍സിന്റെ ഏരിയയില്‍ എവര്‍ ബെനേഗയും ടാഗ്ലിയാഫിക്കോയും വരുത്തിയ ഒരു പിഴവിനുള്ള ശിക്ഷയായിരുന്നു അത്. പന്ത് പിടിച്ചെടുത്ത എംബാപ്പെ അതുമായി പറക്കുകയായിരുന്നു. ഈ വേഗത്തിനൊപ്പം പിടിക്കാന്‍ മാര്‍ക്കസ് റോഹോയ്ക്ക് കഴിഞ്ഞില്ല. പെനാല്‍റ്റി ബോക്സില്‍ വച്ചുള്ള ടാക്ലിങ്ങിന് റഫറി പിഴയുമിട്ടു. റോഹോയ്ക്ക് മഞ്ഞക്കാര്‍ഡും ഫ്രാന്‍സിന് പെനാല്‍റ്റിയും. ഗ്രീസ്മാന്റെ വെടിയുണ്ട പിഴച്ചില്ല. അര്‍മാനിക്ക് ഒരവസരവും നല്‍കാതെ പന്ത് വലയില്‍. പ്രീക്വാര്ട്ടറായിട്ടും ആകെ പതറിയ പടയായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ടീമിന്റെ വിന്യാസത്തില്‍ തന്നെ പിഴച്ചു. മെസ്സിയായിരുന്നു സെന്‍ട്രല്‍ സ്െ്രെടക്കര്‍. ഇരുവശത്തും ഡി മരിയയും പാവോണും. പന്തില്‍ കൂടുതല്‍ പൊസിഷന്‍ ലഭിച്ചെങ്കിലും മെസ്സി വെറും കാഴ്ചക്കാരനായി മുന്നില്‍ നിന്നു. ഡി മരിയയും പവോണിനും തീര്‍ത്തും നിസ്സഹായരുമായി. കിട്ടിയ പന്ത് എന്തു ചെയ്യണമെന്നറിയാതെ മധ്യനിരയില്‍ മഷരാനോയും പെരസയും ബെനേഗയും. കൈമാറ്റത്തിലും പ്രതിരോധത്തിലും ആകെ ആശയക്കുഴപ്പം. ഫ്രാന്‍സാവട്ടെ കുറച്ചേ പന്തില്‍ ആധിപത്യം ലഭിച്ചുള്ളൂവെങ്കിലും ആക്രമണത്തില്‍ ശരവേഗമായിരന്നു. പന്ത് കിട്ടിയാല്‍ അടുത്ത ഗ്രീസ്മനും എംബാപ്പെയും അടുത്ത ക്ഷണം അര്‍ജന്റീനയുടെ ഹാഫിലെത്തും. ഇവരെ തടയാന്‍ യാതൊരു സന്നാഹവുമുണ്ടായിരുന്നില്ല അര്‍ജന്റീനയുടെ പ്രതിരോധത്തിന്റെ പക്കല്‍. ഇങ്ങനെ അര്‍ജന്റീനയുടെ ഒരു ആശയക്കുഴപ്പവും പ്രത്യാക്രമണത്തിലെ ഫ്രാന്‍സിന്റെ മൂര്‍ച്ചയുമാണ് ആദ്യ ഗോളിന്റെ പിറവിക്ക് വഴിവച്ചത്. എവര്‍ ബെനേഗയും ടാഗ്ലിഫിക്കോയും തമ്മിലുള്ള ഫ്രഞ്ച് ഏരിയയി വച്ചുണ്ടാക്കിയ ഒരു ആശയക്കുഴപ്പമാണ് ഉത്ഭവം. പന്ത് കിട്ടിയ എംബാപ്പെ ശരവേഗത്തില്‍ കുതിച്ചു. ഒപ്പമോടിയ റോഹോയുടെ ടാക്ലിങ് പിഴയ്ക്കുകയും ചെയ്തു. രണ്ടാമതൊന്ന് ആലോച്ചിക്കാതെ റഫറി പെനാല്‍റ്റി വിധിച്ചു. റോഹോയ്ക്ക് മഞ്ഞയും സമ്മാനിച്ചു. കിക്കെടുത്ത ഗ്രീസ്മന് പിഴച്ചില്ല. ഇടത്തോട്ട് ചാടി അര്‍മാനിയെ കബളിപ്പിച്ച് പന്ത് വലയിലേയ്ക്ക് ഉരുട്ടിയിട്ടു ഗ്രീസ്മാന്. ഗോള്‍ കുടുങ്ങിയപ്പോഴാണ് അര്‍ജന്റീനയ്ക്ക് ബുദ്ധിയുദിച്ചത്. മെസ്സി ഇറങ്ങിക്കളിച്ച് പന്ത് പിടിക്കാന്‍ തുടങ്ങി. എങ്കിലും ആശയക്കുഴപ്പത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഇത് ഫ്രാന്‍സിന്റെ തന്ത്രത്തിന് ഏറെ ഗുണകരമായി. ഗ്രീസ്മന്റെയും എംബാപ്പെയുടെയും വേവും ഡ്രിബിളിങ് പാടവവുമായിരുന്നു അവരുടെ തുറുപ്പുചീട്ട്. ഇവരുടെ മിന്നല്‍ നീക്കത്തില്‍ അര്‍ജന്റൈന്‍ പ്രതിരോധമാവട്ടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അര്‍ജന്റീന ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളാണ് പിന്നീട് വന്നത്. എന്നാല്‍, പൊടുന്നനെയായിരുന്നു ആന്റി ക്ലൈമാക്സ്. അര്‍ജന്റീന മുന്നിലെത്തി. ഡി മരിയയുടെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ. ഒരു കോര്‍ണറിനുശേഷം കിട്ടിയ പന്ത് ഇരുപത്തിയഞ്ച് വാര അകലെവച്ച് ഇടങ്കാല് കൊണ്ട് വലയിലേയ്ക്ക് തൊടുക്കുകയായിരുന്നു ഡി മരിയ. അര്‍ജന്റീനയുടെ ആദ്യ ഷോട്ട് തന്നെ വലയില്‍. രണ്ടാം പകുതിയില്‍ അര്‍ജന്റീന ഫ്രാന്‍സിനെ വീണ്ടും ഞെട്ടിച്ചു. മെസ്സിയുടെ സ്പര്‍ശമുള്ള ഒരു ഗോളില്‍. പോഗ്ബ ക്ലിയര്‍ ചെയ്ത പന്ത് കിട്ടിയത് മെസ്സിക്ക്. വലതു വിംഗില്‍ നിന്ന് മെസ്സി പോസ്റ്റിലേയ്ക്ക് ഒരു ഷോട്ട് ഉതിര്‍ത്തു. പന്ത് പിടിക്കാന്‍ ലോറിസ് പൊസിഷന്‍ കാത്തുനില്ക്കുകയായിരുന്നു. എന്നാല്‍, പോസ്റ്റിന് മുന്നില്‍ പന്ത് മെര്‍ക്കാഡോയുടെ കാലിലിടിച്ച് വലയില്‍. നിസ്സഹായനായി നോക്കിനില്‍ക്കാനേ ഫ്രഞ്ച് ഗോളിക്ക് കഴിഞ്ഞുള്ളൂ. അര്‍ജന്റീനയുടെ ഈ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായില്ല. പവാര്‍ഡിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി. മറ്റിയൂഡിയാണ് പന്ത് നല്‍കിയത്. മധ്യനിര നിറഞ്ഞുനില്ക്കുകയായിരുന്നെങ്കിലും മറ്റിയൂഡിയുടെ ക്രോസ് എല്ലാവരെയും മറികടന്ന് പവാര്ഡില്. ഇതുവരെ ഫ്രാന്‍സിനുവേണ്ടി ഗോളടിക്കാത്ത പവാര്‍ഡ് ഇരുപത് വാര അകലെ നിന്നെടുത്ത കിക്കിന് പിഴച്ചില്ല. ഗോളി അര്‍മാനി അപ്രസക്തനായിപ്പോയി ഈ കിക്കിന് മുന്നില്‍. അര്‍ജന്റീനയുടെ ദുരന്തനിമിഷങ്ങള്‍ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അര്‍ജന്റീനക്കാര്‍ക്ക് ഒരു പിടിയും നല്‍കാത്ത, വേഗം കൊണ്ട് അവരെ നിഷ്പ്രഭരാക്കിയ എംബാപ്പെയുടെ ഊഴമായിരുന്നു. അറുപത്തിനാലാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. പോഗ്ബ ആദ്യം ഹെര്‍ണാണ്ടസിന് ഒരു പന്ത് നല്കുന്നു. അത് തടയാന്‍ ആരുമുണ്ടായില്ല അര്‍ജന്റീനയുടെ ഹാഫില്‍. പന്ത് കിട്ടിയ മറ്റിയുഡി ഷോട്ട് ഉതിര്‍ത്തെങ്കിലും പ്രതിരോധഭിത്തിയില്‍ തട്ടിത്തെറിച്ചു. എന്നാല്‍, അത് കിട്ടിയത് എംബാപ്പെയ്ക്ക്. ഷോട്ടിന് മുന്നില്‍ വീണ്ടും അര്‍മാനി നിസ്സഹായന്. അവിടം കൊണ്ടും തീര്‍ന്നില്ല. എംബാപ്പെയുടെ രണ്ടാം ഗോളിലേയ്ക്ക് വെറും നാലു മിനിറ്റിന്റെ ദൈര്ഘ്യമേയുണ്ടായിരുന്നുള്ളൂ. അര്‍ജന്റീനയുടെ മധ്യനിരയെയും പ്രതിരോധത്തെയും അനായാസം കീറിമുറിച്ച് ജിറൗഡിന് പന്ത് കിട്ടുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധത്തിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു എംബാപ്പെ. കൃത്യമായിരുന്നു ജിറൗഡിന്റെ പാസ്. വെറുതെ ഒന്ന് ഓടി വലയുടെ വലതുമൂലയിലേയ്ക്ക് വെടിയുതിര്‍ക്കാന്‍ ഏറെ പാടുപെടേണ്ടിവന്നില്ല എംബാപ്പെയ്ക്ക്. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഒരു ഗോള്‍ നേടി അല്പം ജീവവായു തിരിച്ചുകിട്ടി അര്‍ജന്റീനയ്ക്ക്. വലതുഭാഗത്ത് കൂടി കുതിച്ചുവന്ന മെസ്സി ഇടങ്കാല് കൊണ്ട് ഒന്നാന്തരമൊരു ക്രോസ് തൊടുക്കുന്നു. അത് കിട്ടിയത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഗ്യുറോയ്ക്ക്. ഹെഡ്ഡറില്‍ പിഴച്ചില്ല. ലീഡ് നേടാന്‍ ഒരവസരം കൂടി അര്‍ജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. മെസ്സിക്കും കൂട്ടരും പരാജയം രുചിച്ചെങ്കിലും ആരാധകര്‍ വീരോചിതമായി അവരോട് വിടപറഞ്ഞു. കൂവാതെ പരിഹസിക്കാതെ ലോകകപ്പില്‍ നിന്നും മെസ്സിയും കൂട്ടരും വിടവാങ്ങി.
സോചിയില്‍ നടന്ന പ്രീക്വാട്ടര്‍ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തലകുനിച്ച് പിന്തിരി്ഞ്ഞ് നടന്നത്. യുറുഗ്വായില്‍ നിന്നാണ് തോല്‍വിയുടെ കറുപ്പ് മുഖത്തണിഞ്ഞ് പോര്‍ചുഗല്‍ മടക്കടിക്കറ്റെടുത്തത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലാറ്റിനമേരിക്കന്‍ ടീമിന്റെ ജയം. മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയത്തും പന്ത് കൈവശം വച്ചു കളിച്ച പോര്‍ചുഗലിന് യുറുഗ്വേയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ പോയതാണ് വിനയായത്. പറങ്കികളുടെ കപ്പിത്താന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സമര്‍ഥമായി മാര്‍ക്ക് ചെയ്ത യുറുഗ്വേന്‍ പ്രതിരോധത്തിന് നൂറുമാര്‍ക്ക് നല്‍കാതെ വയ്യ. പോര്‍ചുഗല്‍ തട്ടിനീക്കിയ പന്തില്‍ ആദ്യം ലീഡ് നേടിയത് ലാറ്റിനമേരിക്കക്കാരാണ്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ വിങ്ങുകള്‍ മാറിമാറി യുറുഗ്വേ നടത്തിയ നീക്കത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലായിരുന്ന പോര്‍ചുഗീസ് ഗോള്‍കീപ്പര്‍ റൂയി പട്രീഷ്യോ പതറി. ഇടതു വിങ്ങില്‍ നിന്ന് ലൂയിസ് സുവാരസ് ബോക്സിനു മുകളിലൂടെ നല്കിയ പന്ത് വലതു ഭാഗത്ത് നിന്നു സ്വീകരിച്ച എഡിന്‍സണ്‍ കവാനിയുടെ തകര്‍പ്പന്‍ ഹെഡറിനു മുന്നില്‍ പട്രീഷ്യോയ്ക്കു മറുപടിയുണ്ടായില്ല. ഗോള്‍ വഴങ്ങിയതിനു ശേഷവും പറങ്കികള്‍ ഉണര്‍ന്നു കളിക്കാന്‍ തയാറായില്ല. ഫലമോ ആദ്യ 45 മിനിറ്റിനിടെ യുറുഗ്വേ ഗോള്‍മുഖത്തേക്ക് പന്തെത്തിയത് വെറും അഞ്ചു തവണമാത്രം; അതാകട്ടെ നായകന് ഡീഗോ ഗോഡിന് മുന്നില്‍ നില്ക്കുന്ന പ്രതിരോധമതിലില്‍ തട്ടിതെറിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ കളി മാറി. ഇടവേളയില്‍ ഗിയര്‍ മാറ്റിയെത്തിയ പോര്‍ചുഗലാണ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. കളി പുനരാരംഭിച്ച് 10ാം മിനിറ്റില്‍ തന്നെ അവര്‍ ഒപ്പമെത്തി. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ കിക്കെടെുത്ത ഗ്യൂറേറോ പായിച്ച കിക്ക് പറന്നിറങ്ങിയത് ബോക്സിന്റെ ഒത്തമധ്യത്തില്‍ കാത്തുനിന്ന പെപ്പെയുടെ തലയ്ക്കു പാകത്തിന്. യുറുഗ്വേ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് ചാടിയുയര്‍ന്ന പെപ്പെ വിജയിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാഞ്ഞ ഫെര്‍ണാണ്ടോ മുസ്ലേരയ്ക്ക് ഇക്കുറി പിഴച്ചു. സ്കോര്‍ 1-1. എന്നാല്‍, ആഹഌദം അധികം നീണ്ടില്ല. ഏഴു മിനിറ്റിനകം കവാനി വീണ്ടും ലാറ്റിനമേരിക്കക്കാരെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ റോഗ്രഡിഗോ ബെന്റ്റാന്കര് നല്കിയ പാസ് ബോക്സിനുള്ളില്‍ നിന്ന് കവാനി വലയിലേക്കു തിരിച്ചുവിട്ടു. സ്കോര്‍ 2-1. വീണ്ടും ലീഡ് വഴങ്ങിയതോടെ പോര്‍ചുഗല്‍ ആക്രമണത്തിന്റെ കുടം തുറന്നു. പിന്നീട് ഒന്നിനു പിറകെ ഒന്നായി അവര്‍ യുറുഗ്വേ ഗോള്‍മുഖം റെയ്ഡ് ചെയ്തെങ്കിലും ഗോഡിനും സംഘവും ഫലപ്രദമായി കോട്ടകാത്തു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മെസിക്കൊപ്പം റൊണാള്‍ഡോയും തലകുനിച്ചു മടങ്ങി. ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ തിളക്കം കെടുത്തിയ കാളരാത്രിക്ക് അങ്ങനെ പരിസമാപ്തിയായി.
01-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ