ബ്രസീല്‍ ബെല്‍ജിയം യുദ്ധം അനിവാര്യമായി
അഡ്മിൻ
റഷ്യ : സമാര അരീനയിലെ യുദ്ധം ലോകം ഇമവെട്ടാതെ നോക്കി നിന്നു. സാംബതാളത്തിന്റെ അകമ്പടി ഉണ്ടെന്നും ഇല്ലെന്നും ഫുട്ബോള്‍ നിരൂപകര്‍ തര്‍ക്കിച്ചു. എന്തായാലും അവസാനം ബ്രസീലിന്റെ ആധിപത്യത്തിന് തുടര്‍ച്ചയുണ്ടായി. നെയ്മറുടെയും ഫിര്‍മിനോയുടെയും ഗോളുകള്‍ ബ്രസീലിനെ വിജയികളാക്കി. ഏഴാം തവണയും പ്രീ ക്വാര്‍ട്ടറില്‍ വീണ് പരിക്കേറ്റ് മെക്സിക്കോ നാട്ടിലേക്ക് മടങ്ങി. ഗബ്രിയേല്‍ ജീസസിനെ ഒറ്റയാള്‍ സ്െ്രെടക്കറാക്കി മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ബ്രസീല്‍ കോച്ച് ടിറ്റെ ടീമിനെ കളത്തിലേക്കിറക്കിയത്. വില്യന്, പൗലോ കുടീഞ്ഞോ, നെയ്മര്‍ എന്നിവര്‍ ജീസസിനു പിന്തുണയായിനിന്നു. ഹിര്‍വിങ് ലൊസാനോ, ഹാവിയര്‍ ഹെര്‍ണാണ്ടസ്, കാര്‍ലോസ് വെല എന്നിവരെ മിന്നില്‍ നിര്‍ത്തിക്കൊണ്ട് മെക്സിക്കന്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോയും ടീമിനെ സജീവമാക്കി. പന്തടക്കത്തിലും ആകെ പാസിലും ബ്രസീല്‍ മികച്ചുനിന്നു. നിലവിലെ ചാമ്പ്യന്‍ ജര്‍മനി, മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, സ്പെയിന് എന്നിവര്‍ പുറത്തായതോടെ ബ്രസീല്‍ റഷ്യ ലോകകപ്പില്‍ കിരീടം നേടാനുള്ള സാധ്യതകള്‍ സജീവമായി. ടിറ്റെ കോച്ചായ ശേഷം നടന്ന 25 മത്സരങ്ങളിലായി ആറ് ഗോളുകള്‍ മാത്രമാണു ബ്രസീല്‍ വഴങ്ങിയത്. മുന്നേറ്റത്തെക്കാളുപരി പ്രതിരോധത്തില്‍ അവര്‍ ഏറെ മെച്ചപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഇടതുവിങ്ങിലൂടെയുള്ള വില്യന്റെ മുന്നേറ്റത്തില്‍ മെക്സിക്കന്‍ നിര അപകടം മണത്തു. വില്യന്റെ ഗോള്‍ മുഖത്തിനു സമാന്തരമായി താഴ്ന്നു പറന്ന ക്രോസിന് ജീസസ് കാലുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ അപകടം ഒഴിഞ്ഞില്ലായിരുന്നു. ജീസസിനൊപ്പം ഗോള്‍ മുഖത്തെത്തിയിരുന്ന നെയ്മര്‍ പുറംകാലന്‍ ഷോട്ട് വലയില്‍. മെക്സിക്കന്‍ പ്രതിരോധം നെയ്മറിനെ മാര്‍ക്ക് ചെയ്യാന്‍ മറന്ന ഒരേയൊരു നിമിഷം. തകര്‍പ്പന്‍ സേവുകളിലൂടെ അതുവരെ മിന്നിനിന്ന ഗോള്‍ കീപ്പര്‍ ഗുലിര്‍മോ ഒച്ചോവെയ്ക്കും മറുപടിയില്ലാതായി. മധ്യനിരയില്‍നിന്നു നെയ്മര്‍ തന്നെ തുടങ്ങി വച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 86ാം മിനിട്ടിലാണ് കോച്ച് ടിറ്റെ ഫിലിപ്പ് കുടീഞ്ഞോയെ പുറത്തിറക്കി റോബര്‍ട്ടോ ഫിര്‍മിനോയെ കളിപ്പിച്ചത്. രണ്ടാം മിനിട്ടില്‍ പ്രത്യാക്രമണത്തിലൂടെ ഫിര്‍മിനോ വലയനക്കുകയും ചെയ്തു. നെയ്മറാണ് ഈ ഗോളിലേക്കുള്ള വഴിയും തുറന്നത്. ഗോള്‍ മുഖത്ത് നെയ്മര്‍ മറിച്ചു നല്കിയ പന്ത് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഫിര്‍മിനോ വലയിലാക്കി. നെയ്മറുടെ ഇടംകാലന്‍ ഷോട്ട് ഒച്ചോവെയുടെ കാലില്‍ തട്ടി വന്നതു ഫിര്‍മിനോയ്ക്കു മുന്നിലേക്ക്. ഓട്ടത്തില്‍ തന്നെ ഫിര്‍മിനോ വലചലിപ്പിച്ചു. 2016 ഒക്ടോബറിനു ശേഷം ആദ്യമായാണു ഫിര്‍മിനോ ബ്രസീലിനു വേണ്ടി ഗോളടിക്കുന്നത്. ബൊളീവിയയ്ക്കെതിരേയായിരുന്നു താരം അന്നു ഗോളടിച്ചത്്. കുടീഞ്ഞോയെ പിന്‍വലിച്ച് ഫിര്‍മിനോയെ കളിപ്പിക്കാന്‍ ടിറ്റെ തീരുമാനിച്ചതു താരത്തിന്റെ ഉയരക്കൂടുതല്‍ മൂലമാണ്. കോച്ചിന്റെ തീരുമാനം 'ക്ലിക്കായി'. ഫര്‍മിനോയെ തളയ്ക്കാന്‍ മെക്സിക്കന്‍ പ്രതിരോധക്കാരുടെ തളര്‍ന്ന കാലുകള്ക്കായില്ല. മെക്സിക്കോയ്ക്കെതിരേ നടന്ന 15 മത്സരങ്ങളില്‍ ഏഴിലും ജയം സ്വന്തമാക്കിയാണു ബ്രസീല്‍ ക്വാര്‍ട്ടറില്‍ കളിക്കുക. ഒന്നാം പകുതിയില്‍ ഗോളടിക്കാവുന്ന മൂന്ന് അവസരങ്ങള്‍ നെയ്മര്‍ പാഴാക്കിയിരുന്നു. ഗോള്‍ കീപ്പറിന്റെ ഇടപെടലുകളായിരുന്നു മൂന്നിലും കാരണമായത്. ഒന്നാം പകുതിയില്‍നിന്നു വ്യത്യസ്തമായി രണ്ടാം പകുതിയില്‍ ബ്രസീല്‍ ആക്രമണം അഴിച്ചുവിട്ടു. ക്വാര്‍ട്ടറില്‍ അവരെ ഒരു ദുഖ വാര്‍ത്ത കാത്തിരിക്കുന്നുണ്ട്. ഇന്നലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മധ്യനിരക്കാരന് കാസെമിറോയ്ക്ക് ക്വാര്‍ട്ടറില്‍ കളിക്കാനാകില്ല.
മറ്റൊരു മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിട്ടില്‍ വഴങ്ങിയ ഗോളാണു ജപ്പാനു തിരിച്ചടിയായത്. ക്വാര്‍ട്ടറില്‍ ബ്രസീലാണു ബെല്‍ജിയത്തെ നേരിടുക. രണ്ടു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണു ജപ്പാന് തോല്‍വി സമ്മതിച്ചത്. അപ്രതീക്ഷിതമായാണു ജപ്പാന് ആദ്യ ഗോളടിച്ചത്. ജാപ്പനീസ് ഗോള്‍ മുഖത്ത് യാന്‍ വെര്ടോഗനന്റെ കാലില്‍നിന്നു പന്ത് റാഞ്ചിയ ഗെന്‍കി ഹാരാഗുചി മിന്നല്‍ വേഗത്തില്‍ എതിര് ഗോള്‍ മുഖത്തെത്തി. ഗോള്‍ കീപ്പര്‍ തിബൗത് കോര്‍ട്ടോയ മാത്രം മുന്നില്‍നില്‍ക്കേ ഹരാഗുചി തൊടുത്ത ഷോട്ട് ഗോള്‍ ലൈന്‍ കടന്നു. ബെല്‍ജിയം താരങ്ങള്‍ മാത്രമല്ല ജാപ്പനീസ് താരങ്ങളും അപ്രതീക്ഷിത ഗോളില്‍ അമ്പരന്നു. 52ാം മിനിട്ടില്‍ ബെല്‍ജിയംകാരുടെ പ്രതിരോധം വീണ്ടും പിഴവ് കാട്ടി. തകാഷി ഇനുയിയെ പൂട്ടാന്‍ മറന്ന അവര്‍ താരത്തിന് ഗോളടിക്കാനുള്ള അവസരം തുറന്നു കൊടുത്തു. ഇനുയിയുടെ കിടിലന്‍ ഷോട്ട് മുഴുനീള ഡൈവ് ചെയത ഗോള്‍ കീപ്പറുടെ കൈകള്‍ക്കു പിടി കൊടുക്കാതെ വലയിലേക്ക്. 69ാം മിനിട്ടിലാണ് വെര്ടോഗനന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളെത്തിയത്. 74ാം മിനിട്ടില്‍ മൗറേന്‍ ഫെല്ലിനിയുടെ സമനില ഗോളെത്തി. ഹസാഡ് ജാപ്പനീസ് ഗോള്‍ മുഖത്തേക്കു മറിച്ചു നല്കിയ പന്ത് ഫെല്ലിനി തലകൊണ്ടു വലയിലാക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ എയ്ജി കാവാഷിമ നിസഹായനായി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡിലാണ് നാസര്‍ ചാഡ്ലിയുടെ ഏഷ്യന്‍ പ്രതീക്ഷകള്‍ വൃഥാവിലാക്കിയ ഗോള്‍ പിറന്നത്. യുയ ഒസാകുവിനെ മുന്‍നിര്‍ത്തിയ 4 2 3 1 ഫോര്‍മേഷനിലാണു ജാപ്പനീസ് കോച്ച് അകിര നിഷിനോ താല്പര്യപ്പെട്ടത്. മറുപക്ഷത്ത് റോബര്‍ട്ടോ മാര്‍ട്ടിനസ് 3 4 3 ഫോര്മേഷന് പുറത്തെടുത്തു. ഈഡന് ഹസാഡും െ്രെഡസ് മെര്‍ട്ടന്‍സും ഇടതു വലതു വിങുകളിലും റൊമേലു ലുക്കാക്കു മുന്നില്‍നിന്നും കളിച്ചു.
03-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ