അഭിമന്യു വധം ദേശീയ സുരക്ഷാ ഏജന്‍സി പ്രാഥമിക അന്വേഷണം തുടങ്ങി
അഡ്മിൻ
എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഇസ്ലാമിക തീവ്രവാദബന്ധമുള്ള 10 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. തീവ്രവാദ ബന്ധം വ്യക്തമായതോടെ കൊലക്കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ ഐ എ)യും പ്രാഥമികാന്വേഷണമാരംഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പോലീസിന്റെ കൈയ്യിലുള്ളത്. ഇതില്‍ മിക്കവരും നേരത്തെ സിമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരായിരുന്നു. എറണാകുളം നോര്‍ത്തിലെ 'കൊച്ചി ഹൗസ്' എന്ന വീട് കേന്ദ്രീകരിച്ചാണ് കൊലപാതകത്തിനുള്ള ഗൂഡാലോചനയും ആസൂത്രണവും നടത്തിയതെന്ന സൂചനകളാണ് പുറത്തുവരുന്നത്. മഹാരാജാസില്‍ കൂട്ടക്കൊല നടത്താനായിരുന്നു പോപ്പുലര്‍ഫ്രണ്ടിന്റെ പദ്ധതി. എസ് എഫ് ഐയുടെ സജീവപ്രവര്ത്തകരെയെല്ലാം ഒരുമിച്ചു കിട്ടുന്ന സന്ദര്‍ഭമാണ് ഇസ്ലാമിക തീവ്രവാദികള്‍ കാത്തിരുന്നത്. കോളേജിലെ പുതിയ ബാച്ചിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന ദിവസം അര്‍ദ്ധരാത്രിവരെ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലുണ്ടാവുമെന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തിയാണ് രാവിലെ മുതല്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത്. അതിലൂടെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ സാന്നിധ്യം തീവ്രവാദികള്‍ ഉറപ്പാക്കുകയായിരുന്നു. പരിസരവാസികളുടെയും പോലീസിന്റെയും ശ്രദ്ധപതിയാത്ത സമയത്ത് ആക്ഷന്‍ നട്ടതുകയെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനമാണ് മഹാരാജാസില്‍ നടപ്പിലായത്. അഭിമന്യു ഉള്‍പ്പെടെയുള്ള എസ് എഫ് ഐ നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്നതിനായി എന്തും ചെയ്യണമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ ആഹ്വാനമാണ് നടപ്പിലാക്കപ്പെട്ടത്.
എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും തീവ്രവാദസ്വഭാവമുള്ള കേസായതിനാല്‍ യാതൊരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തുമെന്നാണു സൂചന. കോളജിനു മുന്നിലെ സി സി ടിവിയില്‍നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തമല്ല.
വാഗമണ്‍ സിമി ക്യാമ്പ് കേസിലും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും ഉള്‍പ്പെട്ട ഇസ്ലാമിക് തീവ്രവാദികള്‍ മഹാരാജാസ് കൊലപാതകത്തിലും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് എന്‍ ഐ എ സ്ഥിരീകരിക്കുന്നത്. കേസ് ഗൗരവത്തോടെയാണ് എന്‍ ഐ എ വീക്ഷിക്കുന്നത്. തൊടുപുഴ കൈവെട്ടു കേസിലെ രണ്ടുപേര്‍ മാത്രമാണു ജയിലിലുള്ളത്. മറ്റു പ്രതികള്‍ പുറത്താണ്. പോലീസുകാര്‍ ഉള്‍പ്പെട്ട 'പച്ചവെളിച്ചം' വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങളും എന്‍ ഐ എ നിരീക്ഷണത്തിലാണ്. കേസ് വിവരങ്ങള്‍ ഇവരിലൂടെ ചോരുവാനുള്ള സാധ്യത കേരള പോലീസിന്റെ ശ്രദ്ധയില്‍ എന്‍ ഐ എ പെടുത്തിയിട്ടുണ്ട്. അതിനിടയില്‍ അഭിമന്യുവിനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റുചെയ്തു. നെട്ടൂര്‍ പഴയ ജുമാമസ്ജിദിന് സമീപം നെങ്ങ്യാരത്ത് പറമ്പ് വീട്ടില്‍ സൈനുദ്ദീന്റെ മകന് സൈഫുദ്ദീനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
05-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ