കെ.സുധാകരന്‍റെ പ്രസ്താവനയെ തള്ളി ജോസ് കെ മാണി

കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെയെത്തിക്കാൻ ശ്രമം നടത്തുമെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ അവകാശവാദം തള്ളി ജോസ് കെ മാണി എംപി. കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ അവിഭാജ്യഘടകമാണ്.

ഇടതുമുന്നണിയേയും സംസ്ഥാന സർക്കാരിനെയും ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും ജോസ് കെ മാണി പറഞ്ഞു. മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെയെത്തിക്കാന്‍ ശ്രമിക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയത്.

14-May-2023