കർണാടക മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനമാകാതെ കോൺഗ്രസ്

കർണാടക മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ നിയമസഭകക്ഷി യോഗം പ്രമേയം പാസാക്കി. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന നിയമസഭ കക്ഷി യോഗമാണ് പ്രമേയം പാസാക്കിയത്.

ഒറ്റ വരി പ്രമേയമാണ് പാസാക്കിയത്. എഐസിസി അധ്യക്ഷൻ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കർണാടക മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുക. എഐസിസി ജനറൽ സെക്രട്ടറിമാരായ സുശിൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് അൽവാർ എന്നീ നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.

പ്രമുഖ നേതാക്കളായ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യായും ഡി.കെ ശിവകുമാറും ഡൽഹിലേക്ക് തിരിച്ചേക്കും. ബെംഗളൂരുവിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരുന്ന വേളയിൽ പുറത്ത് കോൺഗ്രസ് ചേരി തിരിഞ്ഞ് ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും മുദ്രവാക്യം വിളിക്കുകയാണ്.

അതേസമയം കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയും പുതിയ മന്ത്രിസഭയും മെയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത അധികാരം ഏറ്റെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ തങ്ങളുടെ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലേക്കെത്തിയ ജഗദീഷ് ഷെട്ടാർ മന്ത്രിസഭയിലുണ്ടായേക്കും. എംഎൽസി സീറ്റിലൂടെ ഷെട്ടാറിന് മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുക.

15-May-2023