രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടത് മുന്നണിയിൽ നിന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

സംസ്ഥാനത്തു നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടാണ് ചെന്നിത്തല ജോസ് കെ. മാണിയെ ക്ഷണിച്ചത്.
‘യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷണ്ടെന്നും തല്‍ക്കാലം എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനമെന്നുമാണ് റോഷി അഗസ്റ്റിന്‍ ചെന്നിത്തലയ്ക്ക് നല്‍കിയ മറുപടി.

രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്നും റോഷി പറഞ്ഞു. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15-May-2023