സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും: മന്ത്രി വി ശിവന്‍കുട്ടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പും. സന്ദീപിനെപ്പോലുള്ള അദ്ധ്യാപകര്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉണ്ടോയെന്ന കാര്യം നിരീക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പൊതുപരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദീപിന്റെ സ്വഭാവത്തെക്കുറിച്ച് മുതിര്‍ന്ന അദ്ധ്യാപകര്‍ക്ക് പോലും അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. ഈ സൈസ് അദ്ധ്യാപകര്‍ ഇനിയുണ്ടോയെന്നകാര്യം അന്വേഷണം.

സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. എറണാകുളത്ത് നടന്ന അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15-May-2023