കൊല്ലം : പാസഞ്ചര്‍ ട്രെയിന്‍ കൊല്ലത്ത് വെച്ച് പാളം തെറ്റി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലം സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട ഉടന്‍ കൊല്ലം തിരുവനന്തപുരം (56307) പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റുകയായിരുന്നു. മൂന്നാമത്തെ ട്രാക്കില്‍ നിന്നും യാത്രക്കാര്‍ കയറിയശേഷം മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
ട്രാക്കില്‍ നിന്നും 10 മീറ്റര്‍ നീങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മുന്‍ഭാഗത്തെ എന്‍ജിന്‍ ആണ് പാളം തെറ്റിയത്. എന്‍ജിന്‍ ഒരു വശത്തേക്ക് ചെരിഞ്ഞ അവസ്ഥയിലാണുള്ളത്്. ട്രെയിന്‍ ഇതുവരെ ഇവിടെ നിന്നും മാറ്റിയിട്ടില്ല. ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞുമാത്രമെ പാളം തെറ്റിയ ഭാഗം മാറ്റാന്‍ സാധിക്കു എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇതോടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പാളം തെറ്റിയതിന്റെ കാരണം വ്യക്തമായിട്ടില്ല. യാത്രയുടെ ആരംഭ ഭാഗത്തുവച്ചുതന്നെ അപകടം സംഭവിച്ചതുകൊണ്ടാണ് വന്‍ ദുരന്തം ഒവിവായത്.