അമിത് ഷായോട് ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി
അഡ്മിൻ
തിരുവനന്തപുരം : ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ തീരുമാനങ്ങളില്‍ സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അസംതൃപ്തി. ലോകസഭാ തെരഞ്ഞെടുപ്പുവേളയില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും കേന്ദ്രഘടകം നല്കുന്ന ഫണ്ട് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതാണ് അമര്‍ഷത്തിന് കാരണം. വിജയ സാധ്യത കണക്കുകൂട്ടി എ, ബി സി കാറ്റഗറികളാക്കി തിരിച്ച് പണ്ട് നല്‍കാറായിരുന്നു പതിവ്. എ കാറ്റഗറിയിലുള്ള മണ്ഡലങ്ങള്‍ക്ക് പത്ത് കോടി രൂപ വരെ ബി ജെ പി കേന്ദ്ര നേതൃത്വം നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന്റെ ഫണ്ട് മോഹിക്കേണ്ടെന്ന് തുറന്നടിച്ച അമിത് ഷാ, തെരഞ്ഞെടുപ്പ് ഫണ്ട് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്തെ ചില ബി ജെ പി നേതാക്കളുടെ സ്വപ്നങ്ങളിലാണ് മണ്ണുവാരിയിട്ടത്.
കേരളത്തിലെ ബി ജെ പി നേതൃത്വം സംഘടനയ്ക്കകത്ത് അഴിമതി നടത്തുന്നവരാണ് വിശ്വാസിക്കാന്‍ കൊള്ളില്ല എന്ന അഭിപ്രായമാണ് അമിത് ഷാ അടുപ്പമുള്ളവരോട് പങ്കുവെക്കുന്നത്. കേരളത്തിലെ ബി ജെ പി നേതാക്കളുടെ വിവിധ അഴിമതി കഥകള്‍ വിവിധ ഭാഷകളില്‍ പരാതിയായി കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. അതിലെ വിവിധ ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ ഫണ്ട് വെട്ടിക്കുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
അതേ സമയം അമിത് ഷാ കേരളത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി ജെ പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം രഹസ്യതീരുമാനമെടുത്തു. പൊതുവില്‍ സഹകരിക്കുമെന്ന് തോന്നിപ്പിച്ചുകൊണ്ട് പരിപാടികള്‍ വ്യാപകമായി പൊളിക്കാനാണ് തങ്ങളുടെ അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിസ്ഡ്കോള് അംഗങ്ങളില്‍ 15 ലക്ഷം പേരെയും കേന്ദ്രപദ്ധതി ഗുണഭോക്താക്കളായ 16 ലക്ഷം കുടുംബങ്ങളെയും നേരിട്ടു കാണാന്‍ വിപുലമായ സമ്പര്‍ക്ക പരിപാടി നടത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിരുന്നു. മിസ്ഡ്കോളിലൂടെ അംഗങ്ങളായ 22 ലക്ഷം പേരെയും കാണാന്‍ കേരളത്തിലെ സംഘടനയ്ക്ക് പ്രാപ്തിയില്ല എന്ന് പറഞ്ഞാണ് 15 ലക്ഷം പേരെ കാണാന്‍ നിര്‍ദേശിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സംസ്ഥാന നേതാക്കളുടെ മുഖം മ്ലാനമായി. അംഗങ്ങള്‍, പദ്ധതി ഗുണഭേ!ാക്താക്കള് എന്നിവരുടെ മെ!ാബൈല്‍ നമ്പറും വിവരങ്ങളും അനുബന്ധ സംവിധാനങ്ങളും കേന്ദ്രനേതൃത്വം നല്‍കുമെന്നും അതൊന്നും ഇല്ലാത്തതുകൊണ്ട് പരിപാടി നടക്കരുതെന്നും അമിത് ഷാ പരിഹസിച്ചു.
മിസ്ഡ്കോള് അംഗങ്ങളും പദ്ധതി ഗുണഭോക്താക്കളും ഉള്‍പ്പെടുന്ന കൂടുംബങ്ങളില്‍ നിന്ന് കുറഞ്ഞത് നാലു വോട്ടു വീതം കണക്കാക്കിയാല്‍ സംസ്ഥാനത്തു പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്ന 11 മണ്ഡലങ്ങള്‍ നേടാന്‍ പ്രയാസമില്ലെന്നാണ് ഷായുടെ വിലയിരുത്തല്‍. ബൂത്ത് കമ്മിറ്റി രൂപീകരണം മുതല്‍ രണ്ടു മാസം കെ!ാണ്ടു നടപ്പാക്കേണ്ട 23 ഇന പരിപാടികളാണ് അമിത് ഷാ അവതരിപ്പിച്ച് കൈമാറിയ പ്രചാരണ പദ്ധതിയിലുള്ളത്. തുടര്‍പരിപാടികളും കേന്ദ്രനേതൃത്വം നിര്‍ദ്ദേശിക്കും. തമ്മിലടിയല്ല പ്രവര്‍ത്തനമാണ് വേണ്ടതെന്നും സ്വന്തം ബൂത്തില്‍ ജയിച്ചു കാണിക്കണമെന്നും അമിത്ഷാ നേതാക്കളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലോക്സഭാ മണ്ഡലങ്ങളുടെ രണ്ടു ക്ലസ്റ്ററുകളും പഞ്ചരത്ന കമ്മിറ്റികളും അമിത് ഷാ നേരിട്ട് രൂപീകരിച്ചു. തെക്കും വടക്കുമുള്ള ക്ലസ്റ്ററുകളുടെ ചുമതല കേന്ദ്ര നേതാക്കള്‍ക്കാണ്. സംസ്ഥാന നേതൃത്വത്തില്‍ വിശാസമില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തിലുള്ളവരെ ചുമതലയേല്‍പ്പിച്ചത്. ക്ലസ്റ്ററിന് കീഴില്‍ ലോകസഭാ മണ്ഡലം കമ്മിറ്റി, മണ്ഡലം, പഞ്ചായത്ത്, അഞ്ചു ബൂത്തുകള്‍ ചേര്‍ന്ന ശക്തികേന്ദ്ര, ബൂത്ത് കമ്മിറ്റികള്‍ എന്നിവയാണ്. അതിനു താഴെ പഞ്ചരത്ന കമ്മിറ്റിയാണ്. സ്ത്രീകള്‍ക്കുള്ള കേന്ദ്ര പദ്ധതി വോട്ടര്മാരിലെത്തിക്കാന് വനിത, യുവ പദ്ധതികള്‍ക്കായി ഒരു യുവാവ്, പട്ടികവിഭാഗ പദ്ധതികള്‍ക്കായി പട്ടികവര്‍ഗ പ്രതിനിധി എന്നിവരും തിരഞ്ഞെടുപ്പു നടപടികള്‍ക്കായി ഏജന്റും പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ കണ്വീനറുമടങ്ങുന്നതാണു പഞ്ചരത്ന കമ്മിറ്റി. കമ്മറ്റികളുടെ പ്രവര്ത്തന്തതിനുള്ള പണം സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടപ്പോഴാണ് കരളുകീറിമുറിക്കുന്ന രീതിയിലുള്ള മറുപടിയുമായി അമിത് ഷാ കലമുടച്ചത്. സംസ്ഥാനത്ത് നിന്നും ഫണ്ട് കണ്ടെത്തി സംസ്ഥാനത്തെ ബി ജെ പിയെ വളര്‍ത്തണമെന്ന അമിത് ഷായുടെ തീരുമാനത്തെ എര് എസ് എസ് നേതൃത്വം കൂടി അംഗീകരിക്കുമോ എന്ന അങ്കലാപ്പിലാണ് കേരളത്തിലെ ബി ജെ പി നേതൃത്വം.
06-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ